Post Category
സംരംഭകത്വ വര്ക്ക്ഷോപ്പ്
വിദേശ വ്യാപാര മേഖലയിലെ സാധ്യതകള് പ്രയോജനപ്പെടുത്താന് താത്പര്യപ്പെടുന്ന സംരംഭകര്ക്ക് മൂന്ന് ദിവസത്തെ സംരംഭകത്വ വര്ക്ക്ഷോപ്പ് ആഗസ്റ്റ് മൂന്നു മുതല് അഞ്ചു വരെ കേരള ഇന്സ്റ്റിറ്റ്യൂട്ട് ഫോര് എന്ട്രപ്രണര്ഷിപ്പ് ഡെവലപ്മെന്റ് (കെഐഇഡി), കളമശ്ശേരി ക്യാമ്പസില് സംഘടിപ്പിക്കുന്നു. ഒരു ലക്ഷം സംരംഭങ്ങള് എന്ന ലക്ഷ്യത്തോടെ വ്യവസായ വാണിജ്യ വകുപ്പ് വിവിധ പരിപാടികള് സംഘടിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് പരിശീലനം. 2,950 രൂപയാണ് ഫീസ്. കെഐഇഡി വെബ്സൈറ്റായ www.kied.info ല് ഓണ്ലൈനായി ജൂലൈ 27ന് മുന്പ് അപേക്ഷ സമര്പ്പിക്കണം. ഫീസ് അടച്ച് രജിസ്റ്റര് ചെയുന്ന 35 പേര്ക്ക് പരിശീലനത്തില് പങ്കെടുക്കാം. ഫോണ്: 0484 2532 890, 2550 322, 9605 542 061.
date
- Log in to post comments