Skip to main content

നാഷണല്‍ ലോക് അദാലത്ത്

ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ നാഷണല്‍ ലോക് അദാലത്ത് ആഗസ്റ്റ് 13ന് പത്തനംതിട്ട ജില്ലാ കോടതി സമുച്ചയത്തിലും തിരുവല്ല, റാന്നി, അടൂര്‍ കോടതി സമുച്ചയങ്ങളിലും നടക്കും. ജില്ലയിലെ വിവിധ ദേശസാല്‍കൃത ബാങ്കുകളുടെയും മറ്റു ബാങ്കുകളുടെയും സ്ഥാപനങ്ങളുടെയും പരാതികളും കോടതിയുടെ പരിഗണനയിലില്ലാത്ത വ്യക്തികളുടെ പരാതികളും നിലവില്‍ കോടതിയില്‍ പരിഗണനയിലുളള സിവില്‍ കേസുകളും ഒത്തുതീര്‍പ്പാക്കാവുന്ന ക്രിമിനല്‍ കേസുകളും, മോട്ടോര്‍ വാഹന അപകട തര്‍ക്കപരിഹാര കേസുകളും അദാലത്തില്‍ പരിഗണിക്കും. വിവരങ്ങള്‍ക്ക് അതാത് താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റികളുമായി ബന്ധപ്പെടണം. ഫോണ്‍ : 0468 2 220 141.

date