Skip to main content

എംഎൽഎ ഫണ്ട്: ഭരണാനുമതി നൽകി

ചെറുപുഴ ഗ്രാമപഞ്ചായത്ത് വാഴക്കണ്ടം-ചൂരപ്പടവ് റോഡ് നവീകരിക്കൽ പ്രവൃത്തി നടത്തുന്നതിന് ടി ഐ മധുസൂദനൻ എം എൽ എ യുടെ പ്രത്യേക വികസന നിധിയിൽ നിന്നും 15 ലക്ഷം രൂപ വിനിയോഗിക്കുന്നതിന് ജില്ലാ കലക്ടർ ഭരണാനുമതി നൽകി. നിർമ്മാണ പ്രവൃത്തി ആറ് മാസത്തിനുള്ളിൽ പൂർത്തീകരിക്കണം.ചെറുപുഴ ഗ്രാമപഞ്ചായത്ത് ചട്ടിവയൽ നായനാർ വായനശാല കെട്ടിട നിർമ്മാണ പ്രവൃത്തി നടപ്പിലാക്കുന്നതിന് ടി ഐ മധുസൂദനൻ എം എൽ എ യുടെ പ്രത്യേക വികസന നിധിയിൽ നിന്നും 10 ലക്ഷം രൂപ വിനിയോഗിക്കുന്നതിന് ജില്ലാ കലക്ടർ ഭരണാനുമതി നൽകി. നിർമ്മാണ പ്രവൃത്തി ആറ് മാസത്തിനുള്ളിൽ പൂർത്തീകരിക്കണം.

date