Skip to main content

എകെജി അനുസ്മരണ സെമിനാര്‍ 27ന്

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം ആസാദി കാ അമൃത് മഹോത്സവത്തോടനുബന്ധിച്ച് കേന്ദ്ര സര്‍ക്കാറിന്റെ ആഭിമുഖ്യത്തില്‍ രാജ്യത്തെ 75 സ്വാതന്ത്ര്യസമര സേനാനികളെ ആദരിക്കുന്നു. കേരളത്തില്‍ നിന്നും എ കെ ഗോപാലന്‍, കെ കേളപ്പന്‍, ക്യാപ്റ്റന്‍ ലക്ഷ്മി എന്നിവരെയാണ് ആദരിക്കുക. ഇതോടനുബന്ധിച്ച് ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 27ന് എകെജിയുടെ ജന്മസ്ഥലമായ പെരളശ്ശേരിയില്‍ എ കെ ജി അനുസ്മരണ സെമിനാര്‍ നടക്കും.
മൂന്നുപെരിയ താജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന സെമിനാര്‍ വിജയിപ്പിക്കാന്‍ സംഘാടക സമിതി രൂപീകരിച്ചു. പെരളശ്ശേരി ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ പെരളശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് എ വി ഷീബ അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ തഹസില്‍ദാര്‍ എംടി സുരേഷ് ചന്ദ്രബോസ്, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പി ബാലഗോപാലന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി പ്രശാന്ത്, ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ വി ഷാജു എന്നിവര്‍ സംസാരിച്ചു. സംഘാടകസമിതി ഭാരവാഹികളായി എ വി ഷീബ ( ചെയര്‍പേഴ്‌സണ്‍), കെ പി ബാലഗോപാലന്‍ ( വൈസ് ചെയര്‍മാന്‍),  എഡിഎം കെ കെ ദിവാകരന്‍ ( ജനറല്‍ കണ്‍വീനര്‍), എം ടി സുരേഷ് ചന്ദ്രബോസ് ( കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു

date