Post Category
ഗതാഗത നിയന്ത്രണം
കുരിശുംമൂട് ചേരിക്കല്‍ റോഡില്‍ ആശാരിവിള ഭാഗത്ത് കലുങ്കു പുനര്‍ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതുവരെ ഈ റോഡിലൂടെയുളള ഗതാഗതം ജൂലൈ 25 മുതല്‍ നിരോധിച്ചു. ചേരിക്കല്‍ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ ഐടിഐ ജംഗ്ഷനില്‍ നിന്നും വലതു തിരിഞ്ഞ് മുട്ടാര്‍-വലക്കടവ് റോഡില്‍ കൂടി പോകണമെന്നും കൊച്ചാലുംമൂട് - പന്തളം റോഡില്‍ നിന്നും വരുന്ന വാഹനങ്ങള്‍ മുട്ടാര്‍ ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് ഇതേ റൂട്ടില്‍ പോകണമെന്നും പന്തളം പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments