48 തദ്ദേശ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതിക്ക് ഡി പി സി അംഗീകാരം
48 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2022-23 വാർഷിക പദ്ധതികൾ കൂടി ജില്ലാ ആസൂത്രണ സമിതി അംഗീകരിച്ചു. ഇതോടെ 80 തദ്ദേശസ്ഥാപനങ്ങളുടെ വാർഷിക പദ്ധതിക്ക് അംഗീകാരമായി. ഇനി 13 തദ്ദേശ സ്ഥാപനങ്ങൾക്കാണ് അംഗീകാരം ലഭിക്കാൻ ബാക്കിയുള്ളത്.
ജില്ലാ ആസൂത്രണ സമിതി ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും ജില്ലാ ആസൂത്രണ സമിതി അധ്യക്ഷയുമായ പി പി ദിവ്യ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ, മേയർ അഡ്വ. ടി ഒ മോഹനൻ, ജില്ലാ ആസൂത്രണ സമിതി മറ്റ് അംഗങ്ങളായ അഡ്വ. ബിനോയ് കുര്യൻ, അഡ്വ. കെ കെ രത്നകുമാരി, അഡ്വ. ടി സരള, വി ഗീത, കെ താഹിറ, എൻ പി ശ്രീധരൻ, ഇ വിജയൻ മാസ്റ്റർ, കെ വി ലളിത, ശ്രീന പ്രമോദ്, കെ പുരുഷോത്തമൻ, സർക്കാർ നോമിനി കെ വി ഗോവിന്ദൻ, ജില്ലാ പ്ലാനിങ് ഓഫീസർ കെ പ്രകാശൻ, വിവിധ തദ്ദേശ സ്ഥാപന അധ്യക്ഷർ, സെക്രട്ടറിമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു
- Log in to post comments