കണ്ണൂര്‍ അറിയിപ്പുകള്‍ 22-07-2022
ഐ ടി ഐ പ്രവേശനം
കണ്ണൂർ ഗവ. ഐടിഐയിൽ ദ്വിവത്സര, ഏകവത്സര മെട്രിക്, നോൺ മെട്രിക് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. https://itiadmissions.kerala.gov.in/ എന്ന പോർട്ടൽ വഴിയോ https://det.kerala.gov.in എന്ന വെബ്സൈറ്റിലെ ലിങ്ക് മുഖേനയോ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. പ്രോസ്പെക്ട്സും മാർഗനിർദ്ദേശങ്ങളും വകുപ്പ് വെബ്‌സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി ജൂലൈ 30.
ജലസ്രോതസ്സുകളുടെ വിവരശേഖരണം തുടങ്ങി
ദേശീയ ഹൈഡ്രോളജി പ്രൊജക്ടിന്റെ ഭാഗമായി ഭൂജലവകുപ്പ് കുടുംബശ്രീ മിഷന്റെ സഹകരണത്തോടെ നടത്തുന്ന ജലസ്രോതസ്സുകളുടെ വിവരശേഖരണത്തിന് ജില്ലയിൽ തുടക്കം. ആദ്യഘട്ടത്തിൽ ഭൂഗർഭജല വിതാനത്തിൽ അർധഗുരുതര ബ്ലോക്കുകളായ കണ്ണൂർ, തലശ്ശേരി, പാനൂർ എന്നിവടങ്ങളിലാണ് വിവരശേഖരണം. നിലവിലുള്ള കിണറുകൾ, കുഴൽകിണറുകൾ, പൊതുകിണറുകൾ, കുളങ്ങൾ, ഉറവകൾ തുടങ്ങിയ വിവിധ ജലസ്രോതസ്സുകളുടെ വിശദവിവരങ്ങൾ ശേഖരിക്കുകയും ജലവിതരണ പദ്ധതികൾ ആവിഷ്‌കരിക്കുന്നതിന് ഈ വിവരം പ്രയോജനപ്പെടുത്തുകയുമാണ് പ്രധാന ലക്ഷ്യം. കേരള സംസ്ഥാന റിമോട്ട്സെൻസിംഗ് ആൻഡ് എൻയോൺമെന്റ് സെന്റർ വികസിപ്പിച്ചെടുത്ത നീരറിവ് മൊബൈൽ ആപ്പ് ഉപയോഗിച്ചാണ് സർവേ. പദ്ധതിയുടെ വിജയകരമായ പൂർത്തീകരണത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും പൊതുജനങ്ങളുടേയും പൂർണ സഹകരണം ഉണ്ടാകണമെന്ന് ഭൂജലവകുപ്പ് ജില്ലാ ഓഫീസർ അറിയിച്ചു.
പ്രധാനമന്ത്രി മത്സ്യസമ്പദ് യോജന
ഫിഷറീസ് വകുപ്പ് മുഖേന നടപ്പിലാക്കുന്ന പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന പ്രകാരം നടപ്പിലാക്കുന്ന റീ-സർക്കുലേറ്ററി അക്വാകൾച്ചർസിസ്റ്റം, ബയോഫ്ളോക്ക് മത്സ്യകൃഷി എന്നീ പദ്ധതികളിലേക്ക് ജില്ലയിലെ ജനറൽ, വനിത, പട്ടികജാതി, പട്ടികവർഗ്ഗ ഗുണഭോക്താക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. താൽപര്യമുളളവർക്ക് ചീഫ്എക്സിക്യുട്ടീവ് ഓഫീസർ, മത്സ്യകർഷകവികസന ഏജൻസി, കണ്ണൂർ എന്ന മേൽവിലാസത്തിലോ, ffdaknr@gmail.com എന്ന ഇമെയിൽ വിലാസത്തിലോ ജൂലൈ 30 വൈകിട്ട് അഞ്ച് മണിവരെ അപേക്ഷ സമർപ്പിക്കാം. ഫോൺ: 0497 2732340
ലേലം
കണ്ണൂർ ഗവ. ടെക്നിക്കൽ ഹൈസ്‌ക്കൂൾ വളപ്പിലെ വിവിധ ഇനം മരങ്ങൾ ആഗസ്റ്റ് അഞ്ചിന് ഉച്ചക്ക് രണ്ട് മണിക്ക് ലേലം ചെയ്യും. ഫോൺ: 0497 2835260.
സെക്രട്ടേറിയൽ പ്രാക്ടീസ് ഡിപ്ലോമ കോഴ്സ്
സർക്കാർ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ കണ്ണപുരത്തുള്ള ഗവ. കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഈ അധ്യയന വർഷം ദ്വിവത്സര സെക്രട്ടേറിയൽ പ്രാക്ടീസ് ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എസ് എസ് എൽ സി/ തത്തുല്യം. പ്ലസ് ടു പാസായവർക്ക് മുൻഗണന. വിദ്യാർഥികൾ www.polyadmission.org/gci എന്ന വെബ്സൈറ്റിൽ ഓൺലൈനായി വൺ ടൈം രജിസ്ട്രേഷൻ ചെയ്ത് ആഗസ്റ്റ് അഞ്ചിന് മുമ്പായി അപേക്ഷ സമർപ്പിക്കണം. ഫോൺ : 0497 2861819.
ഫുഡ് പ്രൊഡക്ഷൻ, ഫുഡ് ആൻഡ് ബീവറേജ് സർവീസ് ഡിപ്ലോമ
ടൂറിസം വകുപ്പിന് കീഴിലുള്ള കോഴിക്കോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റിൽ ഒന്നര വർഷത്തെ തൊഴിലധിഷ്ഠിത ഹോട്ടൽ മാനേജ്മെന്റ് ഡിപ്ലോമ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്‌സുകൾ: കേന്ദ്ര സർക്കാരിന്റെ നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജിയുടെ ഫുഡ് പ്രൊഡക്ഷൻ, ഫുഡ് ആൻഡ് ബീവറേജ് സർവീസ്. യോഗ്യത: പ്ലസ് ടു. 25 വയസ്സാണ് പ്രായപരിധി. എസ് സി/എസ് ടി വിഭാഗങ്ങൾക്ക് സീറ്റ് സംവരണവും വയസിളവുമുണ്ട്. അപേക്ഷാഫോമും വിശദ വിവരങ്ങളും www.sihmkerala.com എന്ന വെബ്സൈറ്റിലും കോഴിക്കോട് വരക്കൽ ബീച്ചിനടുത്തുള്ള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് ഓഫീസിലും ലഭിക്കും. 400 രൂപയാണ് അപേക്ഷാ ഫീസ്. (എസ് സി/എസ് ടി 200/ രൂപ). താൽപര്യമുള്ളവർ ആഗസ്റ്റ് 12 ന് മുമ്പ് അപേക്ഷ സമർപ്പിക്കണം. ഫോൺ: 8943446791, 0495 2385861.
കോളേജ് വിദ്യാർഥികൾക്ക് ടാലന്റ് ഷോ
സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റി എച്ച്‌ഐവി പ്രതിരോധം ലക്ഷ്യമിട്ട് ആരോഗ്യ വകുപ്പുമായി ചേർന്ന് 'ഒന്നായി പൂജ്യത്തിലേക്ക്' ക്യാമ്പയിനിന്റെ ഭാഗമായി കോളേജുകളിൽ ടാലന്റ് ഷോ സംഘടിപ്പിക്കുന്നു. 2025ഓടെ കേരളത്തിൽ പുതിയ എച്ച് ഐ വി അണുബാധകൾ ഇല്ലാതാക്കുകയാണ് ലക്ഷ്യം. ജില്ലാതല മത്സരം ആഗസ്റ്റ് ആദ്യ വാരമാണ്. ജില്ലയിലെ ഐടിഐ, ആർട്സ് ആൻഡ് സയൻസ്, പ്രൊഫഷണൽ കോളേജ് വിദ്യാർഥികൾക്ക് പങ്കെടുക്കാം. ജില്ലാ തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം 4000, 3000, 1500 രൂപ വീതം ക്യാഷ് അവാർഡ് ലഭിക്കും. ഒന്നാം സമ്മാനം ലഭിക്കുന്ന വിദ്യാർഥിക്ക് ലൈവ് സ്റ്റേജ് ഷോ ആയി സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാം. ഒരു കോളേജിൽ നിന്നും ഒരു വിദ്യാർഥിക്ക് പങ്കെടുക്കാം. വിദ്യാർഥിയുടെ പേര്, പഠിക്കുന്ന കോഴ്സ്, കോളജിന്റെ പേര്, ഫോൺ നമ്പർ എന്നിവ സഹിതം dtokeknu@rntcp.org എന്ന ഇ മെയിൽ വിലാസത്തിലേക്ക് ജൂലൈ 27 അഞ്ച് മണിക്ക് മുമ്പായി അപേക്ഷ ലഭിക്കണം. ഫോൺ: 8129635291, 04972 733491.
പ്രധാനമന്ത്രി ശ്രം യോഗി മൻധൻ പദ്ധതി
ആസാദി കാ അമൃത് മഹോത്സവം അന്ത്യോദയ ക്യാമ്പയിനിന്റെ ഭാഗമായി കേന്ദ്രസർക്കാർ അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് വാർധക്യകാല പെൻഷൻ സുരക്ഷ ഉറപ്പാക്കാനായി നടപ്പാക്കിയ പ്രധാനമന്ത്രി ശ്രം യോഗി മാൻ ധൻ പദ്ധതിയിൽ അംഗത്വമെടുക്കാം. 18 നും 40 നും ഇടയിലുള്ള എൻപിഎസ്/ഇപിഎഫ്/ഇഎസ്‌ഐ അംഗത്വം ഇല്ലാത്ത, ആദായ നികുതി അടക്കാത്ത അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് ചേരാം. maandhan.in എന്ന പോർട്ടലിൽ സ്വന്തമായോ ജനസേവന കേന്ദ്രം മുഖേനയോ അംഗത്വം എടുക്കാം. ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക്, ആധാറുമായി ബന്ധിപ്പിച്ച ഫോൺ നമ്പർ സഹിതം കണ്ണൂർ ഫോർട്ട് റോഡ് വികെ കോംപ്ലക്‌സിലെ പി എഫ് ഓഫീസുമായി ബന്ധപ്പെടുക. ഇതുമായി ബന്ധപ്പെട്ട ക്യാമ്പ് ജൂലൈ 24ന് രാവിലെ പത്ത് മണിക്ക് കണ്ണൂർ ചെക്കിക്കുളം തായിക്കണ്ടി കോംപ്ലക്സിൽ നടത്തും.
എൻഎച്ച്എം വാക് ഇൻ ഇന്റർവ്യൂ
കണ്ണൂർ നാഷണൽ ഹെൽത്ത് മിഷനു കീഴിൽ, കരാറടിസ്ഥാനത്തിൽ, ആർബിഎസ്‌കെ കോ ഓർഡിനേറ്റർ, ജെപിഎച്ച്എൻ, ഡയാലിസിസ് ടെക്നിഷ്യൻ, സ്റ്റാഫ് നഴ്സ് (പാലിയേറ്റീവ്), ലാബ് ടെക്നിഷ്യൻ തസ്തികകളിലേക്ക് ജീവനക്കാരെ നിയമിക്കുന്നു. യോഗ്യതയുളള ഉദ്യോഗാർഥികൾക്ക് ജൂലൈ 26ന് രാവിലെ പത്ത് മണിക്ക് കണ്ണൂർ നാഷണൽ ഹെൽത്ത് മിഷൻ ഓഫീസിൽ അഭിമുഖം നടത്തും. താൽപര്യമുളളവർ രാവിലെ പത്ത് മണിക്ക് മുമ്പായി അസ്സൽ സർട്ടിഫിക്കറ്റുകൾ, കോപ്പികൾ, ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് സഹിതം ഹാജരാവണം. ഫോൺ: 04972 709920. വെബ്സൈറ്റ് www.nhmkannur.in.
ജനകീയ മത്സ്യകൃഷി പദ്ധതിയിലേക്ക് അപേക്ഷിക്കാം
ഫിഷറീസ് വകുപ്പ് ജനകീയ മത്സ്യകൃഷി പദ്ധതി പ്രകാരം നടപ്പിലാക്കുന്ന പിന്നാമ്പുറ കരിമീൻ വിത്തുൽപാദന യൂണിറ്റ്, പിന്നാമ്പുറ വരാൽ വിത്തുൽപാദന യൂണിറ്റ് എന്നീ ഘടക പദ്ധതികളിലേക്ക് ജില്ലയിലെ ഗുണഭോക്താക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ചീഫ് എക്സിക്യുട്ടീവ് ഓഫീസർ, മത്സ്യ കർഷകവികസന ഏജൻസി, കണ്ണൂർ എന്ന വിലാസത്തിലോ, ffdaknr@gmail.com എന്ന ഇ മെയിൽ വിലാസത്തിലോ ആഗസ്റ്റ് അഞ്ചിന് വൈകിട്ട് അഞ്ച് മണി വരെ അപേക്ഷ സമർപ്പിക്കാം. ഫോൺ : 04972 732340.
സംരംഭകത്വ പരിശീലനം
വ്യവസായ വകുപ്പിന്റെ കീഡ് നാഷണൽ ഫിഷറീസ് ഡവലപ്മെന്റ് ബോർഡും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈക്രോ സ്മോൾ മീഡിയം എന്റർപ്രൈസും ചേർന്ന് ഫിഷറീസ് ആന്റ് അക്വാകൾച്ചറിൽ 15 ദിവസത്തെ സൗജന്യ സംരംഭകത്വ പരിശീലനം സംഘടിപ്പിക്കുന്നു. തൊഴിൽ രഹിതരായ എസ് സി വിഭാഗക്കാർക്ക് അപേക്ഷിക്കാം. ആഗസ്റ്റ് ഒമ്പത് മുതൽ 29 വരെ കളമശ്ശേരി കീഡ് ക്യാമ്പസിലാണ് പരിശീലനം. www.kied.info സന്ദർശിച്ച് ആഗസ്റ്റ് രണ്ടിനകം അപേക്ഷിക്കണം. ഫോൺ : 0484 2532890, 2550322, 9605542061.
കൗൺസിലർ നിയമനം
ജില്ലാ പഞ്ചായത്തും സ്റ്റേറ്റ് എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയും സംയുക്തമായി നടപ്പിലാക്കുന്ന മൈഗ്രന്റ് സുരക്ഷാ പ്രോജക്ടിൽ കരാറടിസ്ഥാനത്തിൽ കൗൺസിലറുടെ നിയമനം നടത്തുന്നു. യോഗ്യത: സോഷ്യൽ വർക്കിലോ സൈക്കോളജിയിലോ റഗുലർ ബിരുദാനന്തര ബിരുദം, ഹിന്ദി ഭാഷാ പരിജ്ഞാനം. താൽപര്യമുള്ളവർ ജൂലൈ 27ന് രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത് ഹാളിൽ വാക് ഇൻ ഇന്റർവ്യൂവിന് ഹാജരാവണം. ഫോൺ: 7356916769, 6282420344.
വൈദ്യുതി മുടങ്ങും
ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ കണ്ണൻചാൽ, സി എച്ച് എം, കെ എസ് ഡിസ്റ്റിലറി, വാരം ചതുരക്കിണർ, മറിയം ടവർ, ഐ എം ടി, വലിയന്നൂർ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ജൂലൈ 23 ശനി രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെയും പുറത്തീൽ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 8.30 മുതൽ വൈകിട്ട് 5.30 മണി വരെയും മാവിലാച്ചാൽ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 7.30 മുതൽ 11 മണി വരെയും വൈദ്യുതി മുടങ്ങും.
പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷനിലെ കടുക്കാരം ട്രാൻസ്ഫോമർ പരിധിയിൽ ജൂലൈ 23 ശനി രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ചൊവ്വ ഇലക്ട്രിക്കൽ സെക്ഷനിലെ ഇ എസ് ഐ ഫാഷൻ ടെക്നോളജി ആർ കെ ബേക്കറി എന്നീ ഭാഗങ്ങളിൽ ജൂലൈ 23 ശനി രാവിലെ 9.30 മുതൽ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
ചെമ്പേരി ഇലക്ട്രിക്കൽ സെക്ഷനിലെ പുലികുരുമ്പ ടൗൺ, കോട്ട എന്നിവിടങ്ങളിൽ ജൂലൈ 23 ശനി രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
- Log in to post comments