Skip to main content

മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ ഒഴിവ്

വനിത ശിശു വികസന വകുപ്പിന് കീഴില്‍ പത്തനംതിട്ട ജില്ലയില്‍  വയലത്തലയിലുളള ഗവ. ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ബോയ്‌സില്‍ മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡറുടെ ഒരു ഒഴിവിലേക്ക് ഏഴാം ക്ലാസ് പാസായിട്ടുളള ഉദ്യോഗാര്‍ഥികളില്‍ നിന്നും ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

 

45 വയസ് കഴിയാത്ത നല്ല കായികശേഷിയുളളവര്‍ക്ക് അപേക്ഷിക്കാം. കുട്ടികള്‍ക്ക് പരിരക്ഷ നല്‍കുന്ന കാര്യത്തില്‍ പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന നല്‍കും. താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ ആഗസ്റ്റ് ഒന്നിന് രാവിലെ 11 ന് പ്രായം, പരിചയം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി വയലത്തല പുതുമണ്ണിലുളള ഗവ. ചില്‍ഡ്രന്‍സ് ഹോമില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂവില്‍ ഹാജരാകണം. ഫോണ്‍ : 9497471849.
 

date