Skip to main content

അപേക്ഷ ക്ഷണിച്ചു

വനിത ശിശു വികസന വകുപ്പിന് കീഴില്‍ പത്തനംതിട്ട  വയലത്തല പുതുമണ്ണിലുളള ഗവ. ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ബോയ്‌സില്‍ സൈക്കോളജിസ്റ്റുമാരുടെ പാനല്‍ തയ്യാറാക്കുന്നതിനായി പത്തനംതിട്ട നിവാസികളായ സെക്കോളജിയില്‍ ബിരുദാനന്തര ബിരുദം ഉളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ഈ മേഖലയില്‍ വിദഗ്ദ്ധരും  പരിചയ സമ്പന്നരുമായിരിക്കണം. സൂപ്രണ്ട്, ഗവ. ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ബോയ്‌സ്, വയലത്തല പി.ഒ, പത്തനംതിട്ട എന്ന വിലാസത്തില്‍  തപാല്‍ മുഖേനയോ, നേരിട്ടോ അപേക്ഷ സമര്‍പ്പിക്കാം. അവസാന തീയതി ആഗസ്റ്റ് 31. ഫോണ്‍ : 9497471849.

date