പൈതൃകസമ്പത്തുകൾ സംരക്ഷിക്കുന്നത് ടൂറിസത്തിന് വലിയ സാധ്യത തുറക്കും -മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ
ക്ഷേത്രങ്ങളും ക്ഷേത്രക്കുളങ്ങളും ഉൾപ്പെടെ യുള്ള പൈതൃകസമ്പത്തുകൾ സംരക്ഷിക്കുന്നത് ടൂറിസത്തിന് വലിയ സാധ്യത തുറക്കുമെന്ന്
തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. നവീകരിച്ച പെരിഞ്ചേരി ശ്രീ വിഷ്ണു ക്ഷേത്രക്കുളം ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
വരും തലമുറക്കായി ക്ഷേത്രങ്ങൾ നവീകരിക്കുന്നതോടൊപ്പം ക്ഷേത്രക്കുളങ്ങൾ ഉൾപ്പെടെയുള്ള ജലാശയങ്ങൾ കാത്തു സൂക്ഷിക്കേണ്ടതും നവീകരിക്കേണ്ടതുമാണ്.
കേരളത്തിലെ ജനങ്ങളുടെ ഒരു ദൗർബല്യം രോഗ പ്രതിരോധത്തിനായി കായികക്ഷമത വർധിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ ചെയ്യുന്നില്ലെന്നതാണ്. നീന്തൽ കായിക ക്ഷമത വർധിപ്പിക്കാൻ അനുയോജ്യമായ മേഖലയാണ്. പുതിയ കുളങ്ങൾ ഉണ്ടാക്കി ജനങ്ങൾക്ക് സമർപ്പിക്കാൻ കഴിയണം. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പുതിയ കുളങ്ങൾ നിർമ്മിക്കാൻ കഴിയും.
രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതിയിലൂടെ 1.98 കോടി രൂപ ഉപയോഗിച്ചാണ് പെരിഞ്ചേരി ശ്രീ വിഷ്ണു ക്ഷേത്രക്കുളം നവീകരിച്ചത്. കൃഷിയിടങ്ങളിലേക്ക് വെള്ളം എത്തിക്കുകയാണ് നവീകരണത്തിന്റെ പ്രധാന ലക്ഷ്യം. കേരള ലാന്റ് ഡെവലപ്മെന്റ് കോർപറേഷൻ മുഖേനയാണ് പദ്ധതി നടപ്പാക്കിയത്.
ചടങ്ങിൽ കെ കെ ശൈലജ ടീച്ചർ എം എൽ എ അധ്യക്ഷയായി.
കേരള ലാന്റ് ഡവലപ്മെന്റ് കോർപറേഷൻ പ്രൊജക്ട് എഞ്ചിനിയർ സി ദിനേശൻ, റിപ്പോർട്ട് അവതരിപ്പിച്ചു. മട്ടന്നൂർ നഗരസഭാധ്യക്ഷ അനിത വേണു 'ദേവഹരിതം' ഔഷധ തോട്ടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർമാൻ പി പുരുഷോത്തമൻ എസ് എസ് എൽ സി, പ്ലസ് ടു മുഴുവൻ എ പ്ലസ് നേടിയ വിദ്യാർഥികളെ അനുമോദിച്ചു.
മട്ടന്നൂർ നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ എ കെ സുരേഷ്കുമാർ, കൗൺസിലർമാരായ എം മനോജ് കുമാർ, എം ഷീബ, സെക്രട്ടറി എസ് വിനോദ് കുമാർ, കേരള ലാന്റ് ഡവലപ്മെന്റ് കോർപറേഷൻ ചെയർമാൻ വി പി സത്യനേശൻ, മലബാർ ദേവസ്വം ബോർഡ് അസി. കമ്മീഷണർ എൻ കെ ബൈജു, മലബാർ ദേവസ്വം ബോർഡ് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി കെ മധുസൂധനൻ, പെരിഞ്ചേരി ശ്രീ വിഷ്ണു ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ എം ഭാസ്കരൻ, ക്ഷേത്ര വികസന സമിതി പ്രസിഡണ്ട് കെ തുഷാർ , സെക്രട്ടറി കെ പത്മനാഭൻ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments