Post Category
ഉദ്യോഗസ്ഥ അഴിമതി അവസാനിപ്പിക്കും: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ
ഉദ്യോഗസ്ഥ തലത്തിലെ അഴിമതി അവസാനിപ്പിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. കണ്ണൂർ തോട്ടടയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉദ്യോഗസ്ഥരെല്ലാം അഴിമതിക്കാരാണെന്ന് സർക്കാർ കരുതുന്നില്ല. എന്നാൽ ചെറിയ വിഭാഗം പേർ അഴിമതിക്ക് കൂട്ട് നിൽക്കുന്നുണ്ട്. അത്തരക്കാർക്കെതിരെ കർശന നടപടിയുണ്ടാകും. അഴിമതി വെച്ച് പൊറുപ്പിക്കുന്ന പ്രശ്നമില്ല. കുറ്റക്കാരെ സർവീസിൽ നിന്ന് പിരിച്ച് വിടുന്നതുൾപ്പെടെ ആലോചിക്കും-മന്ത്രി പറഞ്ഞു
date
- Log in to post comments