കുടുംബശ്രീയില്‍ ഒഴിവുകള്‍
കുടുംബശ്രീ എന്‍.ആര്‍.എല്‍.എം ആദിവാസി വികസന പദ്ധതിയുടെ ഭാഗമായി നിലമ്പൂര്‍ നഗരസഭയിലും അമരമ്പലം, ചുങ്കത്തറ, കരുളായി, മുത്തേടം, എടക്കര, പോത്തുകല്‍, വഴിക്കടവ്, ചാലിയാര്‍, കരുവാരക്കുണ്ട്, താഴേക്കോട്, എടവണ്ണ ഗ്രാമ പഞ്ചായത്തുകളിലും നടപ്പിലാക്കുന്ന പദ്ധതിയിലെ വിവിധ ഒഴിവിലേക്കായി അപേക്ഷ ക്ഷണിച്ചു.
അസിസ്റ്റന്റ് കോഡിനേറ്റര്‍ (രണ്ട്) - യോഗ്യത ഡിഗ്രി, എസ്.റ്റി മേഖലയിലുള്ളവര്‍ക്ക് മുന്‍ഗണ. അക്കൗണ്ടന്റ് (ഒന്ന്) - യോഗ്യത ബികോം, എസ്.റ്റി മേഖലയിലുള്ളവര്‍ക്ക് മുന്‍ഗണ. ഓഫീസ് അസിസ്റ്റന്റ് (ഒന്ന്) - യോഗ്യത പ്ലസ്ടു, എസ്.റ്റി മേഖലയിലുള്ളവര്‍ക്ക് മുന്‍ഗണ. ആനിമേറ്റര്‍ (20 എണ്ണം) - യോഗ്യത എസ്.എസ്.എല്‍.സി, എസ്.റ്റി മേഖലയിലുള്ളവര്‍ക്ക് മുന്‍ഗണന.
വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ വിശദമായ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ജില്ലാ മിഷന്‍ കോഡിനേറ്റര്‍, കുടുംബശ്രീ, സിവില്‍ സ്റ്റേഷന്‍, മലപ്പുറം വിലാസത്തില്‍ നവംബര്‍ 12ന് വൈകീട്ട് അഞ്ചിനകം ലഭിക്കണം. ഫോണ്‍ 9744647488, 0483 2733470.
- Log in to post comments