Skip to main content

അസംഘടിത തൊഴിലാളികളുടെ രജിസ്ട്രേഷന്‍

ആധാര്‍ അധിഷ്ഠിത നാഷണല്‍ ഡേറ്റാ ബേസ് ഇ-ശ്രം പോര്‍ട്ടലില്‍ എല്ലാ അസംഘടിത തൊഴിലാളികളും ജൂലൈ 31ന് മുമ്പ് രജിസ്റ്റര്‍ ചെയ്യണം.  ഫോണ്‍ നമ്പര്‍ ലിങ്ക് ചെയ്ത ആധാര്‍, ഫോണ്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവ ഉപയോഗിച്ച് register.eshram.gov.in എന്ന പോര്‍ട്ടലില്‍ തൊഴിലാളികള്‍ക്ക് സ്വയം രജിസ്റ്റര്‍ ചെയ്യാം.  ജില്ലയിലെ എല്ലാ അസിസ്റ്റന്റ് ലേബര്‍ ഓഫീസുകളിലും, ക്ഷേമനിധി ബോര്‍ഡുകളിലും ഇ-ശ്രം രജിസ്ട്രേഷന്‍ നടത്തുന്നിനുള്ള ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്.  

 

തൊഴിലാളി സംഘടനകള്‍ സ്വന്തം നിലയില്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ച് രജിസ്ട്രേഷന്‍ നടത്താം. എല്ലാ അക്ഷയ കേന്ദ്രങ്ങളിലും, ജനസേവന കേന്ദ്രങ്ങളിലും അവധി ദിവസങ്ങള്‍ ഉള്‍പ്പെടെ എല്ലാ ദിവസങ്ങളിലും രജിസ്ട്രേഷന്‍ സൗജന്യമായിരിക്കും. ഇ.എസ്.ഐ, ഇ.പി.എഫ് ആനുകൂല്യങ്ങള്‍ ഇല്ലാത്തവരും, ഇന്‍കംടാക്സ് പരിധിയില്‍ വരാത്തതും 18നും 59 വയസിനും ഇടയിലുള്ള എല്ലാ തൊഴിലാളികളും നിര്‍ബന്ധമായും ഇ-ശ്രം പോര്‍ട്ടല്‍ വഴി രജിസ്ട്രേഷന്‍ നടത്തണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.

date