പ്രീ പ്രൈമറി ശില്പശാല
സംസ്ഥാനത്തെ പ്രീ സ്കൂള് വിദ്യാഭ്യാസം കാര്യക്ഷമമാക്കുന്നതിന് പ്രീ പ്രൈമറി സ്കൂളുകളില് മോണിറ്ററിംഗും അധ്യാപകര്ക്ക് അക്കാദമിക പിന്തുണയും നല്കുന്നതിന്റെ പരിശീലന പരിപാടിയുടെ ശില്പശാല നടന്നു. ആറാട്ടുപുഴ തരംഗം മിഷന് സെന്ററില് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്ഡിംഗ് കമ്മറ്റി ചെയര്മാന് ആര്. അജയകുമാര് ഉദ്ഘാടനം ചെയ്തു. അക്കാദമിക പ്രവര്ത്തനങ്ങള് എസ്.സി.ഇ.ആര്.ടി നേതൃത്വത്തിലാണ് രൂപീകരിക്കുന്നത്.
സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി റിസര്ച്ച് ഓഫീസര് എസ്. രാജേഷ് വള്ളിക്കോട്, എസ്.എസ്.കെ സംസ്ഥാന പ്രോഗ്രാം ഓഫീസര് ഡോ.ബി. ഷാജി, എസ്.എസ് കെ. ജില്ലാ കോ ഓര്ഡിനേറ്റര് ഡോ.ലിജു പി.തോമസ്, എസ്. സി. ഇ ആര് ടി മുന് കരിക്കുലം ഹെഡ് ഡോ.പി.സത്യനേശന്, ഡോ. ടി.പി. കലാധരന്, ഡോ.ആര്. വിജയമോഹന്, രമേശന് കടൂര്, ഡോ. സന്തോഷ് കുമാര് എന്നിവര് പങ്കെടുത്തു.
- Log in to post comments