Skip to main content

എസ്എസ്എല്‍സി, പ്ലസ്ടു ഉന്നത വിജയം നേടിയവരെ ആദരിക്കുന്നു

കേരള ഷോപ്സ് ആന്‍ഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായവരുടെ മക്കളില്‍ എസ്എസ്എല്‍സി, പ്ലസ്ടു തലത്തില്‍ ഉന്നത വിജയം നേടിയവരെ ജൂലൈ 30ന് രാവിലെ 11ന് പത്തനംതിട്ട നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കി ആദരിക്കും. കേരള ഷോപ്സ് ആന്‍ഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ. രാജഗോപാല്‍ ക്യാഷ് അവാര്‍ഡ് വിതരണം നിര്‍വഹിക്കും. പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ.ടി. സക്കീര്‍ഹുസൈന്‍ അധ്യക്ഷത വഹിക്കും. അടൂര്‍ നഗരസഭ ചെയര്‍മാന്‍ ഡി. സജി, ക്ഷേമനിധി ഡയറക്ടര്‍ ബോര്‍ഡ് അംഗം അഡ്വ.പി. സജി, നഗരസഭ കൗണ്‍സിലര്‍ എ. അഷ്റഫ്, തൊഴിലാളി യൂണിയന്‍ നേതാക്കന്മാരായ പി.ബി. ഹര്‍ഷകുമാര്‍, പി.കെ. ഗോപി, പി.എസ്. ശശി, ജോണ്‍സ് യോഹന്നാന്‍, ജില്ലാ ലേബര്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് എസ്. സുരാജ്, വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് ബിജു വര്‍ക്കി, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എ.ജെ. ഷാജഹാന്‍, ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് മാണിക്യം കോന്നി, ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ജയന്‍ ക്ലാസിക്, കേരള ഷോപ്സ് ആന്‍ഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ എം.ഷജീന എന്നിവര്‍ പങ്കെടുക്കും.

date