Skip to main content

പത്രപ്രവര്‍ത്തക - പത്രപ്രവര്‍ത്തകേതര  പെന്‍ഷന്‍കാര്‍ വിവരങ്ങള്‍ നല്‍കണം

ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ നിന്ന് പത്രപ്രവര്‍ത്തക - പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ നിര്‍ദിഷ്ട മാതൃകയില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ വിവരങ്ങള്‍ നല്‍കണം. പെന്‍ഷന്‍കാരുടെ വിവരങ്ങള്‍ വെബ്സൈറ്റില്‍ പുതുക്കി നല്‍കുന്നതിന്റെ ഭാഗമായാണ് വിവരശേഖരണം. വിവരങ്ങള്‍ രേഖപ്പെടുത്തി നല്‍കാനുള്ള  ഫോമിന്റെ നിശ്ചിതമാതൃക ഡിസ്ട്രിക്റ്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസ് പത്തനംതിട്ട (District Information Office pathanamthitta) എന്ന ഫേസ് ബുക്ക് പേജില്‍ ലഭിക്കും. 2022 ഓഗസ്റ്റ് അഞ്ചിനകം വിവരങ്ങള്‍ നല്‍കണമെന്ന് ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖലാ ഉപഡയറക്ടര്‍ അറിയിച്ചു.
 

date