Skip to main content

തൊഴിലധിഷ്ഠിത പരിശീലന പരിപാടികള്‍ക്ക് അപേക്ഷ ക്ഷണിച്ചു

ജില്ലാ പട്ടികജാതി വികസന ഓഫീസ് മുഖേന  2022-23 സാമ്പത്തിക വര്‍ഷം പട്ടികജാതി വിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികള്‍ക്ക് തൊഴിലധിഷ്ഠിത പരിശീലന പരിപാടികള്‍ നടത്തുന്നതിലേക്ക് അപേക്ഷ ക്ഷണിച്ചു. പരിശീലനാര്‍ഥികള്‍ 70 ശതമാനം പ്ലെയ്സ്മെന്റ് ഉറപ്പാക്കുന്നതും സര്‍ക്കാര്‍ അംഗീകൃത കോഴ്സുകള്‍ നടത്തുന്നതുമായ സ്ഥാപനങ്ങള്‍ ആയതിനുളള പ്രൊപ്പോസലുകള്‍ സഹിതം ആഗസ്റ്റ് അഞ്ചിനകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നല്‍കണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2322712.

date