Skip to main content

മട്ടന്നൂർ നഗരസഭ തെരഞ്ഞെടുപ്പ്: മോണിറ്ററിങ്ങ് കമ്മിറ്റി രൂപീകരിച്ചു

 

പൊതുതിരഞ്ഞെടുപ്പ് നടക്കുന്ന
മട്ടന്നൂർ നഗരസഭ പ്രദേശത്ത്  തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പൂർത്തിയാകുന്നതു വരെ മാതൃകപെരുമാറ്റച്ചട്ട ലംഘനം നടക്കുന്നുണ്ടോ എന്ന് മോണിറ്റർ ചെയ്യുന്നതിനും പെരുമാറ്റ ചട്ട ലംഘനം സംബന്ധിച്ച് ലഭിക്കുന്ന പരാതികൾ പരിശോധിച്ച് ഉചിതമായ നടപടികൾ സ്വീകരിക്കുന്നതിനും വിവരം കമ്മീഷനെ അറിയിക്കുന്നതിനും കണ്ണൂർ ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ  ഉദ്യോഗസ്ഥരെയും രാഷ്ട്രിയ പാർട്ടി പ്രതിനിധികളെയും ഉൾപ്പെടുത്തി മോണിറ്ററിങ്ങ് കമ്മിറ്റി രൂപീകരിച്ച് ഉത്തരവായി.
മോണിറ്ററിങ്ങ് കമ്മിറ്റി  അംഗങ്ങൾ:
അഡീഷണൽ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് കണ്ണൂർ, ജില്ലാ പോലീസ് മേധാവി കണ്ണൂർ സിറ്റി, ജില്ലാ ഇൻഫർമേഷൻ ആഫീസർ കണ്ണൂർ,
എൻ.വി.ചന്ദ്രബാബു സി.പി.ഐ.എം, ടി.വി.രവീന്ദ്രൻ, ഇന്ത്യൻ നാഷണൽ കോൺഗ്രസ്, വി.വി. ജീതീൻ. ഭാരതീയ ജനതാ പാർട്ടി, ഇ.പി.ശംസുദ്ദീൻ ഐ.യു.എം.എൽ,  അജയൻ പായം എൻ.സി.പി, വി.കെ.സുരേഷ് ബാബു. സി.പി.ഐ, .ജോൺസൻ.പി.തോമസ് ആർ.എസ്.പി

date