Skip to main content

മുതുകുട അംബേദ്ക്കർ ഗ്രാമം: പ്രവൃത്തി ഉദ്ഘാടനം 27 ന് എം വിജിൻ എം എൽ എ നിർവഹിക്കും

 

പട്ടുവം പഞ്ചായത്തിലെ മുതുകുട പട്ടികജാതി കോളനിയുടെ സമഗ്രവികസനത്തിൻ്റെ ഭാഗമായുള്ള അംബേദ്കർ ഗ്രാമം പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ജൂലൈ 27 ന് വൈകുന്നേരം 4 മണിക്ക് എം വിജിൻ എം എൽ എ നിർവഹിക്കും.
മുതുകുട പട്ടികജാതി കോളനിയുടെ സമഗ്രവികസനത്തിന്
ഒരു കോടി രൂപയാണ് സംസ്ഥാന സർക്കാർ അനുവദിച്ചത്.
റോഡ് വികസനം, നടപ്പാത നിർമ്മാണം, സാംസ്ക്കാരിക നിലയം ആധുനിക നിലയിൽ നവീകരിക്കൽ,   തെരുവ് വിളക്കുകൾ സ്ഥാപിക്കൽ തുടങ്ങിയവ  പദ്ധതിയിൽ വിഭാവനം ചെയ്യുന്നു.  
ജില്ല നിർമ്മിതി കേന്ദ്രയാണ് പദ്ധതി നിർവഹണ ഏജൻസി

date