Post Category
ഡിജിറ്റൽ ലിറ്ററസി ക്യാമ്പയിൻ
സ്കോൾ കേരളയുടെ നേതൃത്വത്തിൽ 'സത്യമേവ ജയതേ' ഡിജിറ്റൽ ലിറ്ററസി ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനവും സ്കോൾ കേരളയിൽ നിന്ന് ഹയർ സെക്കണ്ടറി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിക്കലും നടന്നു. കെ വി സുമേഷ് എം എൽ എ ഉദ്ഘാടനം ചെയ്തു. പള്ളിക്കുന്ന് ഗവ. ഹയർസെക്കണ്ടറി സ്കൂളിൽ നടന്ന ചടങ്ങിൽ കോർപ്പറേഷൻ കൗൺസിലർ ടി കെ ഷൈജു അധ്യക്ഷത വഹിച്ചു. സ്കോൾ കേരള ജില്ലാ കോ ഓർഡിനേറ്റർ പി പി ലസിത, പ്രിൻസിപ്പൽ എൻ ജ്യോതി, പി ടി എ പ്രസിഡണ്ട് മധുസൂദനൻ, കോർഡിനേറ്റിങ് ടീച്ചർ ഷിസ തോമസ് എന്നിവർ സംസാരിച്ചു
date
- Log in to post comments