Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 25-07-2022

അപേക്ഷ ക്ഷണിച്ചു

 

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലെ ഗവ. കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ഈ അധ്യയന

വർഷത്തെ ദ്വിവത്സര ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു.

www.polyadmission.org/gci എന്ന പോർട്ടലിൽ വൺടൈം രജിസ്‌ട്രേഷൻ നടത്തി ഓൺലൈനായാണ് അപേക്ഷ നൽകേണ്ടത്. അവസാന തിയ്യതി ആഗസ്റ്റ് അഞ്ച്. ഫോൺ: 04602202571, 9746189188, 9061781323

 

മര ലേലം

 

വനം വകുപ്പിന്റെ കണ്ണോത്ത് ഗവ. ടിമ്പർ ഡിപ്പോയിൽ തേക്ക്, മറ്റ് ഇതര തടികളുടെ ഓൺലൈൻ ലേലം ആഗസ്റ്റ് 6, 17, 25 എന്നീ തീയ്യതികളിൽ നടക്കും. ലേലത്തിൽ പങ്കെടുക്കാൻ www.mstcecommerce.com എന്ന വെബ്സൈറ്റ് വഴിയോ കണ്ണോത്തെ ഡിപ്പോയിൽ നേരിട്ട് എത്തിയോ രജിസ്റ്റർ ചെയ്യണം. ഫോൺ: 0490 2302080

 

വനിതാ ഐ ടി ഐ അപേക്ഷ ക്ഷണിച്ചു

 

കണ്ണൂർ ഗവ. വനിത ഐ ടി ഐയിൽ കേന്ദ്ര ഗവ. അംഗീകാരമുള്ള എൻ സി വി റ്റി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ട് വർഷത്തെ ഡ്രാഫ്റ്റ്സ്മാൻ സിവിൽ, ഇലക്ട്രോണിക്സ് മെക്കാനിക്ക്, ഇൻഫർമേഷൻ ആന്റ് കമ്മ്യൂണിക്കേഷൻ ടെക്നോളജി, സിസ്റ്റം മെയിന്റനൻസ് എന്നീ ട്രേഡിലേക്കും ഒരു വർഷത്തെ കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്, ഫാഷൻ ഡിസൈൻ ആൻഡ് ടെക്നോളജി എന്നീ ട്രേഡുകളിലേക്കുമാണ് പ്രവേശനം. വിവിധ വിഭാഗങ്ങൾക്കുള്ള സംവരണത്തിന് പുറമെ മുന്നോക്ക വിഭാഗത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം ലഭിക്കും. https://itiadmissions.kerala.gov.in എന്ന പോർട്ടൽ വഴിയും https://det.kerala.gov.in എന്ന വെബ്സൈറ്റ് വഴിയും ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയ്യതി ജൂലൈ 30ന് വൈകീട്ട് 5 മണിക്കകം. ഫോൺ: 04972835987

 

ഡാറ്റാ എൻട്രി കോഴ്സിന് അപേക്ഷ ക്ഷണിച്ചു

 

കേരള സർക്കാർ സ്ഥാപനമായ എൽ ബി എസ്, സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ കണ്ണൂർ മേഖലാ കേന്ദ്രത്തിൽ ആരംഭിച്ച ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പത്താംതരം. ഫോൺ: 0497 2702812.

 

എഞ്ചിനീയറിംഗ്: 30 വരെ അപേക്ഷിക്കാം

 

ഐ എച്ച് ആർ ഡിയുടെ കീഴിലെ എഞ്ചിനീയറിംഗ് കോളേജുകളിൽ ഈ അധ്യയന വർഷം എൻ ആർ ഐ സീറ്റുകളിലേക്ക് അപേക്ഷിക്കാനുള്ള കലാവധി ജൂലൈ 30വരെ നീട്ടി. അപേക്ഷയും അനുബന്ധ രേഖകളും ആഗസ്റ്റ് 2ന് വൈകീട്ട് അഞ്ചിന് മുമ്പ് സ്ഥാപന മേധാവിക്ക് സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.ihrd.ac.in സന്ദർശിക്കുക. ഫോൺ: 04712322985

 

മഴയാത്ര ആഗസ്റ്റ് ആറിന്

 

ജില്ലാ പഞ്ചായത്തും മണിക്കടവ് സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്‌കൂളും സംയുക്തമായി നടത്തുന്ന മഴയാത്ര ആഗസ്റ്റ് ആറ് ശനിയാഴ്ച രാവിലെ 10.30ന് മണിക്കടവിൽ നിന്നാരംഭിച്ച് കാഞ്ഞിരക്കൊല്ലിയിൽ സമാപിക്കും.

മഴയെ അറിഞ്ഞുള്ള പ്രകൃതി ദർശന പഠന യാത്രയിൽ മന്ത്രിമാർ, എംഎൽഎമാർ ജനപ്രതിനിധികൾ, പരിസ്ഥിതി പ്രവർത്തകർ,സിനിമ, സാംസ്‌കാരിക, കായിക മേഖലയിലെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും. കാടും മലകളും കാട്ടരുവികളും കടന്ന് മഴ ആസ്വദിച്ച് 75 കിലോമീറ്റർ സഞ്ചരിക്കും.

കണ്ണൂർ റവന്യൂ വിദ്യാഭ്യാസ ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളിലെയും ഹയർ സെക്കണ്ടറി, ഹൈസ്‌കൂൾ, യു പി, വിഭാഗത്തിലെ അധ്യാപകരടക്കമുള്ള 15-30 പേരുള്ള സംഘങ്ങൾക്ക് രജിസ്റ്റർ ചെയ്യാം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 3000 പേർക്കാണ് മുൻഗണന. സ്‌കൂളുകൾ ജൂലൈ 29നകം രജിസ്റ്റർ ചെയ്യണം. പങ്കെടുക്കുന്നവർ ആഗസ്റ്റ് ആറിന് രാവിലെ 10 മണിക്ക് മുമ്പ് മണിക്കടവിൽ എത്തണം. ഫോൺ: 8921246586, 9497379709, 9656077307. ഇ മെയിൽ: hssmanikkadave@gmail.com

 

ഫാർമസിസ്റ്റ് നിയമനം

 

അഴീക്കോട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ താൽക്കാലിക ഫാർമസിസ്റ്റിനെ നിയമിക്കുന്നു. യോഗ്യത: കേരള പി എസ് സി അംഗീകരിച്ച ബി ഫാം/ഡി ഫാം. ഉദ്യോഗാർഥികൾ ജൂലൈ 29ന് രാവിലെ 10.30ന് അഴീക്കോട് ആരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന അഭിമുഖത്തിന് യോഗ്യത സർട്ടിഫിക്കറ്റുകളുമായി ഹജരാകണം.

 

വൈദ്യുതി മുടങ്ങും

 

കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷനിലെ ചാല ഈസ്റ്റ്, ദിനേശ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ജൂലൈ 26ന് രാവിലെ 9.30 മുതൽ വൈകീട്ട് 3.30 വരെയും ഹാജിമുക്ക് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ എഴ് മുതൽ 11 മണി വരെയും ഇല്ലത്തുവളപ്പിൽ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 11 മണി മുതൽ ഉച്ചക്ക് 2.30 വരെയും വൈദ്യുതി മുടങ്ങും.

 

ചെമ്പേരി ഇലക്ട്രിക്കൽ സെക്ഷനിലെ പുലിക്കുരുമ്പ, പുലിക്കുരുമ്പ ടൗൺ, പുലിക്കുരുമ്പ ടവർ, ചളിമ്പറമ്പ, വിമൽജ്യോതി, ഹോളിക്രോസ് എന്നിവിടങ്ങളിൽ ജൂലൈ 26ന് രാവിലെ 9 മണി മുതൽ വൈകീട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.

 

ശ്രീകണ്ഠാപുരം  ഇലക്ട്രിക്കൽ സെക്ഷനിലെ നിടുവാലൂർ, ചേരൻകുന്ന്, അഡൂർ, പന്നിയോട്ടുമൂല, നെല്ലിക്കുന്ന് എന്നിവിടങ്ങളിൽ ജൂലൈ 26ന് രാവിലെ 9 മണി മുതൽ വൈകീട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും

 

അമൃതം 2022 ജൂലൈ 30ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

 

മലബാർ കാൻസർ സെന്ററിൽ ചികിത്സയിലുള്ളവരുടെയും രോഗം ഭേദമായവരുടെയും കൂട്ടായ്മ 'അമൃതം 2022' ജൂലൈ 30ന് തലശ്ശേരി മുനിസിപ്പൽ ടൗൺ ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മലബാർ കാൻസർ സെന്റർ, തലശ്ശേരി നഗരസഭ, ജില്ലാ പഞ്ചായത്ത്, കാൻസർ കൺട്രോൾ കൺസോർഷ്യം എന്നിവ സംയുക്തമായാണ് കൂട്ടായ്മ സംഘടിപ്പിക്കുന്നത്. കാൻസറിനെ കുറിച്ചുള്ള മിഥ്യാ ധാരണകൾ ഇല്ലാതാക്കുക, അതിജീവിതർക്കും രോഗികൾക്കുമുള്ള അപകർഷതാ ബോധം കുറക്കുക എന്നിവയാണ് അമൃതം 2022ന്റെ ലക്ഷ്യം. കൂട്ടായ്മയിൽ കാൻസർ അതിജീവിതർ അനുഭവങ്ങൾ പങ്കുവെക്കും. പ്രശസ്ത വ്യക്തികൾ, കാൻസർ അതിജീവിതർ, അവരുടെ കുടുംബാഗങ്ങൾ, സ്റ്റാഫ് അംഗങ്ങൾ, വിദ്യാർഥികൾ തുടങ്ങിയവർ പരിപാടികൾ അവതരിപ്പിക്കും.

 

യോഗ പ്രോഗ്രാം: അപേക്ഷ ക്ഷണിച്ചു

 

എസ് ആർ സി കമ്മ്യൂണിറ്റി കോളേജ് ജൂലൈയിൽ നടത്തുന്ന യോഗ സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. പത്താം തരം പാസായവർക്ക് അപേക്ഷിക്കാം. പ്രോഗ്രാം കാലാവധി ആറ് മാസം. തിയറി, പ്രാക്ടിക്കൽ ക്ലാസുകൾ അംഗീകൃത പഠനകേന്ദ്രങ്ങളുടെ സഹായത്തോടെ നടക്കും. അപേക്ഷാ ഫോറവും വിശദാംശങ്ങളും താവക്കരയിലെ പീപ്പിൾസ് ലോ ഫൗണ്ടേഷൻ ഓഫീസിൽ ലഭിക്കും. അപേക്ഷ ജൂലൈ 31 നകം സെന്റർ കോ ഓർഡിനേറ്റർ, സ്റ്റേറ്റ് റിസോഴ്സ് സെന്റർ, പീപ്പിൾസ് ലോ ഫൗണ്ടേഷൻ, സെൻട്രൽ പോയിന്റ്സ് ബിൽഡിംഗ്, താവക്കര, കണ്ണൂർ -2 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 04972 765655, 7994846530.

 

സോഷ്യൽ വർക്കർമാരെ നിയമിക്കുന്നു

 

പട്ടികജാതി വികസന വകുപ്പ് കമ്യൂണിറ്റി സോഷ്യൽ വർക്കർമാരെ താൽക്കാലികമായി നിയമിക്കുന്നു. പട്ടികജാതി വിഭാഗത്തിലെ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. യോഗ്യത: എം എസ് ഡബ്ല്യൂ. പ്രായപരിധി 21-35. ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുളുടെ പകർപ്പ് സഹിതമുള്ള അപേക്ഷ ആഗസ്റ്റ് അഞ്ചിന് വൈകീട്ട് 5 മണിക്ക് മുമ്പ് കണ്ണൂർ പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കണം.

 

ഉന്നത വിജയികളെ അനുമോദിച്ചു

 

കേരള ഷോപ്സ് ആന്റ് കൊമേഴ്ഷ്യൽ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ നേതൃത്വത്തിൽ 2020-2021 അധ്യയന വർഷം എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ ബോർഡ് അംഗങ്ങളുടെ മക്കളെ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകി അനുമോദിച്ചു. രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ അധ്യക്ഷനായി. കോർപ്പറേഷൻ കൗൺസിലർ ചിത്തിര ശശിധരൻ, തൊഴിലാളി യൂണിയൻ പ്രതിനിധികളായ വാഴയിൽ ശശിധരൻ, കെ വി രാഘവൻ, മുള്ളങ്കണ്ടി ശശീന്ദ്രൻ, എം ഉണ്ണികൃഷ്ണൻ, എം വേണുഗോപാൽ, വ്യാപാരി സംഘടന പ്രതിനിധികളായ പി എം സുഗുണൻ, പുനത്തിൽ ബാഷിത്, ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ പി സി ധനുഷ, ബോർഡ് സ്റ്റാഫ് കെ വിനോദ് കുമാർ എന്നിവർ സംസാരിച്ചു.

date