Skip to main content

ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ സൂപ്രണ്ടുമാരുടെ യോഗം ചേര്‍ന്നു

 

ജില്ലയിലെ ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ സൂപ്രണ്ടുമാരുടെ യോഗം ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍  ചേര്‍ന്നു. ജില്ലയിലെ മുഴുവന്‍ ശിശു സംരക്ഷണ സ്ഥാപനങ്ങളും ബാല സൗഹൃദമാക്കുന്നതിനും ജെ ജെ നിയമപ്രകാരമുള്ള നടത്തിപ്പിനും രജിസ്ട്രേഷന്‍ പുതുക്കാനുമുള്ള നിര്‍ദേശങ്ങള്‍ നല്‍കി. ജുവനൈല്‍ ജസ്റ്റിസ് ആക്റ്റ് പ്രകാരം രജിസ്റ്റര്‍ ചെയ്ത 32 ശിശുസംരക്ഷണ സ്ഥാപനങ്ങള്‍ ജില്ലയില്‍ പ്രവര്‍ത്തിച്ചു വരുന്നു. ഈ സ്ഥാപനങ്ങളിലായി 600 ല്‍ അധികം കുട്ടികള്‍ ഉണ്ട്.

 

ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. എന്‍. രാജീവ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി അംഗങ്ങളായ ഷാന്‍ ഗോപന്‍, അഡ്വ. സുനില്‍ പേരൂര്‍, അഡ്വ. കാര്‍ത്തിക, അഡ്വ. പ്രസീദ, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ നിതാദാസ്, ഇന്‍സ്റ്റിറ്റിയൂഷന്‍ കെയര്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ ബിനി മറിയം തുടങ്ങിയവര്‍ സംസാരിച്ചു.

date