Post Category
എന്റമോളജി വിഭാഗം പ്രവര്ത്തനം ആരംഭിച്ചു
ജില്ലാ മെഡിക്കല് ഓഫീസില് സോണല് എന്റെമോളജി വിഭാഗം പ്രവര്ത്തനം ആരംഭിച്ചതായി ജില്ലാ മെഡിക്കല് ഓഫീസര് (ആരോഗ്യം) ഡോ.എല്. അനിതകുമാരി അറിയിച്ചു. ഡെങ്കിപ്പനി, ചിക്കന് ഗുനിയ, മലമ്പനി, മന്ത് തുടങ്ങിയ കൊതുകുജന്യ രോഗങ്ങളുടെ നിയന്ത്രണം ഊര്ജ്ജിത ഉറവിട നശീകരണത്തിലൂടെ മാത്രമേ സാധ്യമാവുകയുള്ളു. ഫീല്ഡ് തലത്തില് നിന്നും വ്യത്യസ്തയിനം കൊതുകുകളെ ശേഖരിച്ച ്തരം തിരിച്ച് പഠനം നടത്തുന്നതിലൂടെ രോഗകാരികളായ കൊതുകുകളെ തരം തിരിച്ച് അറിയാന് കഴിയും. എന്റമോളജി വിഭാഗത്തില് ഒരു സോണല് എന്റമോളജിസ്റ്റും രണ്ട് ഇന്സെക്ട് കളക്ടേഴ്സും ഉണ്ട്. പത്തനംതിട്ട ജില്ലയ്ക്ക് പുറമേ ഇടുക്കി, കോട്ടയം, കൊല്ലം, ജില്ലകളിലും പഠനം നടത്തും.
date
- Log in to post comments