Skip to main content

സ്നേഹിത കോളിംഗ് ബെല്‍ അംഗങ്ങളുടെ സ്നേഹ സംഗമവും കലാവിരുന്നും

കുടുംബശ്രീ ജില്ലാമിഷന്റെയും പുളിക്കീഴ് ബ്ലോക്കില്‍ ഉള്‍പ്പെടുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും, സി.ഡി.എസുകളുടെയും ആഭിമുഖ്യത്തില്‍ 113 സ്നേഹിത കോളിംഗ് ബെല്‍ പിന്തുണാ സ്വീകര്‍ത്താക്കളുടെ സംഗമം 'ഹാര്‍ദ്ദം2022' ഇന്ന് (ജൂലൈ27) 10.30ന് തിരുവല്ല ഡി.റ്റി.പി.സി. സത്രം കോംപ്ലക്സില്‍ അഡ്വ. മാത്യു ടി.തോമസ് ഉദ്ഘാടനം നിര്‍വഹിക്കും. തിരുവല്ല നഗരസഭാ ചെയര്‍പേഴ്സണ്‍ ശാന്തമ്മ വര്‍ഗീസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ചലച്ചിത്ര സംവിധായകനും നിര്‍മ്മാതാവുമായ ബാബു തിരുവല്ലയാണ് മുഖ്യാതിഥി. സംഗമത്തോടൊപ്പം ബോധവല്‍ക്കരണ ക്ലാസ്സ്, മെഡിക്കല്‍ ക്യാമ്പ്, പ്രമുഖ കോമഡിതാരങ്ങള്‍ അണിനിരക്കുന്ന കോമഡിഷോ, സ്നേഹ സമ്മാനവിതരണം, അംഗങ്ങളുടെ കലാപരിപാടികള്‍ എന്നിവ നടത്തും.
 

date