Skip to main content

തേനിന്റെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണ പരിശീലനം ജൂലൈ 29 മുതല്‍

പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ തേനിന്റെ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ നിര്‍മ്മാണം എന്ന വിഷയത്തില്‍ മൂന്ന് ദിവസത്തെ പരിശീലനം സംഘടിപ്പിക്കുന്നു. തെള്ളിയൂരില്‍ പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ജൂലൈ 29ന് 10 മുതല്‍ ആഗസ്റ്റ് ഒന്നിന് വൈകുന്നേരം നാലു വരെയാണ് പരിശീലനം. കൂടുതല്‍ വിവരങ്ങള്‍ക്കും, പരിശീലനത്തില്‍ പങ്കെടുക്കുന്നതിന് താല്പര്യപ്പെടുന്നവരും ജൂലൈ 27ന് നാലിന് മുമ്പായി  9447 801 351,  8078 572 094  എന്ന  നമ്പരില്‍ ബന്ധപ്പെടണം.
 

date