ഐഎച്ച്ആര്ഡി കോഴ്സുകള്ക്ക് 31 വരെ അപേക്ഷിക്കാം
ഐഎച്ച്ആര്ഡിയുടെ ആഭിമുഖ്യത്തില് പൈനാവ് മോഡല് പോളിടെക്നിക് കോളേജില് ഓഗസ്റ്റ് മാസത്തില് ആരംഭിക്കുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന് കമ്പ്യൂട്ടര് ആപ്ലിക്കേഷന്, ഡിപ്ലോമ ഇന് കമ്പ്യൂട്ടര് ആപ്ലിക്കേഷന്, അഡ്വാന്സ്ഡ് ഡിപ്ലോമ ഇന് ബയോമെഡിക്കല് എഞ്ചിനീയറിംഗ്, സര്ട്ടിഫിക്കറ്റ് കോഴ്സ് ഇന് ലൈബ്രറി സയന്സ് എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ജൂലൈ 31 വരെ ദീര്ഘിപ്പിച്ചു. യോഗ്യത : പിജിഡിസിഎ (ഡിഗ്രി) ഡിസിഎ (പ്ലസ് ടു), എഡിബിഎംഇ-ഇലക്ടോണിക്സ് അല്ലെങ്കില് ബന്ധപ്പെട്ട സബ്ജക്ടുകളില് ഡിഗ്രി / മൂന്നു വര്ഷ ഡിപ്ലോമ, സിസിഎല്ഐഎസ് സി (എസ്എസ്എല്സി ). അവസാന തിയതി ജൂലൈ 31. എസ് സി /എസ് ടി / ഒഇസി/ഒബിസി വിഭാഗത്തില്പ്പെട്ട വിദ്യാര്ഥികള്ക്ക് ഫീസ് ആനുകൂല്യം ഉണ്ടായിരിക്കും. https://forms.gle/axtYrThGgfTFDTsq8 എന്ന ലിങ്ക് ഉപയോഗിച്ച് രജിസ്റ്റര് ചെയ്യാം. ഫോണ് : 0486 2 232 246/ 297 617, 8547 005 084, 9495 276 791, വെബ്സൈറ്റ്: www.ihrd.ac.in .
- Log in to post comments