സൗജന്യ പഠനോപകരണ കിറ്റ്
കേരള മോട്ടോര് തൊഴിലാളി ക്ഷേമനിധി പദ്ധതി, കേരള ഓട്ടോമൊബൈല് വര്ക്ക്ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതി എന്നിവയില് സജീവാംഗങ്ങളായ തൊഴിലാളികളുടെ ഒന്നു മുതല് അഞ്ചുവരെയുളള ക്ലാസുകളില് പഠിക്കുന്ന അപേക്ഷിച്ച കുട്ടികള്ക്കുള്ള സൗജന്യ പഠനോപകരണ കിറ്റ് വിതരണം ജൂലൈ 30 ന് ഉച്ചയ്ക്ക് രണ്ടിന് പത്തനംതിട്ട വൈഎംസിഎ ഹാളില് നടത്തും.
വിതരണോദ്ഘാടനം പത്തനംതിട്ട നഗരസഭാ അധ്യക്ഷന് അഡ്വ. ടി.സക്കീര് ഹൂസൈന് നിര്വഹിക്കും. കേരള മോട്ടോര് തൊഴിലാളി ക്ഷേമനിധി ബോര്ഡ് പത്തനംതിട്ട ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര് എസ്.സേവ്യര് അധ്യക്ഷത വഹിക്കുന്ന ചടങ്ങില് ജില്ലയിലെ വിവിധ യൂണിയന് നേതാക്കള് പങ്കെടുക്കും. വിവിധ അസംഘടിത മേഖലയില് തൊഴില് ചെയ്യുന്ന തൊഴിലാളികള്ക്ക് ഇശ്രം രജിസ്ട്രേഷന് നടത്തുന്നതിനും മോട്ടോര് തൊഴിലാളി ക്ഷേമനിധി ബോര്ഡ് സൗകര്യം ഒരുക്കും. രജിസ്ട്രേഷന് ചെയ്യുവാന് ആഗ്രഹിക്കുന്നവര് ആധാര് കാര്ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവ കരുതണം. ഫോണ് : 0468 2 320 158.
- Log in to post comments