Post Category
പറക്കോട് മൃഗസംരക്ഷണ ഉപകേന്ദ്രം കെട്ടിടത്തിന്റെ ഉദ്ഘാടനം ആഗസ്റ്റ് രണ്ടിന്
പറക്കോട് മൃഗസംരക്ഷണ ഉപകേന്ദ്രത്തിന്റെ ഉദ്ഘാടനം ആഗസ്റ്റ് രണ്ടിന് 10.30ന് മൃഗസംരക്ഷണക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിര്വഹിക്കും. യോഗത്തില് നിയമസഭാ ഡപ്യൂട്ടി സ്പീക്കര് ചിറ്റയം ഗോപകുമാര് എം.എല്.എ അധ്യക്ഷത വഹിക്കും. അടൂര് നഗര സഭാ ചെയര്മാന് ഡി. സജി, വിവിധ ജനപ്രതിനിധികള് പങ്കെടുക്കും. നിയമസഭാ ഡപ്യൂട്ടി സ്പീക്കര് ചിറ്റയം ഗോപകുമാര് എംഎല്എയുടെ 2017-18 വര്ഷത്തെ ആസ്തി വികസന ഫണ്ടില് നിന്നും 15 ലക്ഷം രൂപ ചെലവഴിച്ചാണ് അടൂര് നഗരസഭ 14ാമത് വാര്ഡില് പുതുതായി ഉപകേന്ദ്രം നിര്മ്മിച്ചത്.
date
- Log in to post comments