Post Category
സ്കാറ്റേര്ഡ് വിഭാഗം: അംഗത്വത്തിന് അപേക്ഷിക്കാം
കേരള ചുമട്ടുതൊഴിലാളി ക്ഷേമബോര്ഡ് സ്കാറ്റേര്ഡ് വിഭാഗത്തിന്റെ പ്രവര്ത്തനങ്ങള് കാര്യക്ഷമമാക്കുന്നതിനായി എ.എല്.ഒ കാര്ഡ് ലഭിച്ചവരും, നിലവില് ബോര്ഡിന്റെ അണ്അറ്റാച്ച്ഡ്/ അറ്റാച്ച്ഡ് ക്ഷേമപദ്ധതികളില് ഉള്പ്പെടാത്തവരുമായ എല്ലാ ചുമട്ടു തൊഴിലാളികളും അംഗത്വം സ്വീകരിക്കുന്നതിന് കേരള ചുമട്ടുതൊഴിലാളി ക്ഷേമബോര്ഡ് പത്തനംതിട്ട ജില്ലാ ഓഫീസുമായി ബന്ധപ്പെടണമെന്ന് ജില്ലാ ഓഫീസര് അറിയിച്ചു. ഇ-ശ്രം പദ്ധതിയില് രജിസ്റ്റര് ചെയ്യാത്തവര് രജിസ്ട്രേഷന് പൂര്ത്തിയാക്കി പകര്പ്പ് ഹാജരാക്കണം. ഫോണ്: 0468 2 325 346, 9495 116 945.
date
- Log in to post comments