സൗജന്യ പുനരധിവാസ പരിശീലനം
തൊഴില്രഹിതരും 55 ല് താഴെ പ്രായമുളള വിമുക്തഭടന്മാര്ക്കും അവരുടെ തൊഴില്രഹിതരായ ആശ്രിതര്ക്കുമായി സൈനിക ക്ഷേമ വകുപ്പ് വിവിധ പുനരധിവാസ കോഴ്സുകള്, പത്തനംതിട്ട, മല്ലപ്പളളി, അടൂര് എന്നീ കേന്ദ്രങ്ങളില് നടത്തും. ഒന്ന്/ മൂന്ന്/ ആറ് മാസ ഡിപ്ലോമ ഇന് കംപ്യൂട്ടര് ഹാര്ഡ് വെയര്, ഡിസിഎ, ടാലി ആന്റ് ജിഎസ്ടി, ഡിടിപി വിത്ത് ഫോട്ടോഷോപ്പ്, അഡ്വാന്സ് ട്രെയിനിംഗ് ഫോര് ജെസിബി ഓപ്പറേഷന്, അഡ്വാന്സ് ട്രെയിനിംഗ് ഫോര് ബസ് / ട്രക്ക് ഓപ്പറേഷന്, സര്ട്ടിഫിക്കറ്റ് കോഴ്സ് ഇന് ഫൈബര് ഒപ്റ്റിക് ടെക്നോളജി, സര്ട്ടിഫിക്കറ്റ് കോഴ്സ് ഇന് ഇലക്ട്രോണിക്സ് സെക്യൂരിറ്റി ആന്റ് സര്വയലെന്സ് സിസ്റ്റം എന്നിവയാണ് കോഴ്സുകള്.
ആഗസ്റ്റ് 19ന് ആരംഭിക്കുന്ന കോഴ്സുകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്ക്കാണ് പരിശീലനം. താത്പര്യമുളളവര് ആഗസ്റ്റ് ആറിന് മുമ്പ് പത്തനംതിട്ട ജില്ലാ സൈനിക ക്ഷേമ ഓഫീസില് അപേക്ഷ സമര്പ്പിക്കണം. ഫോണ് : 0468 2 961 104.
- Log in to post comments