Skip to main content

ഡിപ്ലോമ പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു

സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍ കേരളയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്ആര്‍സി കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെക്ഷനില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ ഇന്റസ്ട്രിയല്‍ ആന്റ് കണ്‍സ്ട്രക്ഷന്‍ സേഫ്റ്റി മാനേജ്മെന്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷം ദൈര്‍ഘ്യമുളള സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷിക്കുന്നതിനുളള അടിസ്ഥാന യോഗ്യത പ്ലസ് ടു അഥവാ തത്തുല്യം. ശനി/ഞായര്‍/പൊതു അവധി ദിവസങ്ങളില്‍ കോണ്‍ടാക്ട് ക്ലാസുകള്‍ നടക്കും. അപേക്ഷിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 31. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 31. പത്തനംതിട്ട സ്റ്റഡി സെന്റര്‍ ഫോണ്‍ : 9539 623 456. വെബ് സൈറ്റ് : www.srccc.in

date