Skip to main content

അപേക്ഷ ക്ഷണിച്ചു

2022-24 അധ്യായന വര്‍ഷത്തെ ഡിഎല്‍എഡ് കോഴ്സിലേക്ക് സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളിലേക്ക് അപേക്ഷ ക്ഷണിച്ചു. www.education.kerala.gov.in എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ ഫോറം ആഗസ്റ്റ് 16ന് അഞ്ചിന് മുമ്പായി പത്തനംതിട്ട വിദ്യാഭ്യാസ ഉപഡയറക്ടറുടെ തിരുവല്ല കാര്യാലയത്തില്‍ സമര്‍പ്പിക്കണം. തപാല്‍ മാര്‍ഗമോ, നേരിട്ടോ അല്ലാതെയുള്ള അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. അപേക്ഷകന്റെ പേര്, അഡ്രസ്, പിന്‍കോഡ്, മൊബൈല്‍ നമ്പര്‍ എന്നിവയും സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണമെന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.

date