Skip to main content

ഐടിഐ പ്രവേശനത്തിന് ആഗസ്റ്റ് 10 വരെ അപേക്ഷിക്കാം

സര്‍ക്കാര്‍ ഐടിഐകളിലേക്ക് പ്രവേശനത്തിനായി ആഗസ്റ്റ് 10 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. https://itiadmissions.kerala.gov.in എന്ന ജാലകം അഡ്മിഷന്‍ പോര്‍ട്ടല്‍ വഴി നേരിട്ടും, https://det.kerala.gov.in  എന്ന വെബ് സൈറ്റിലുളള ലിങ്ക് മുഖേനയും അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിനുളള പ്രോസ്പെക്ടസും മാര്‍ഗനിര്‍ദ്ദേശങ്ങളും വകുപ്പ്  വെബ്‌സൈറ്റിലും (https://det.kerala.gov.in), അപേക്ഷ സമര്‍പ്പിക്കേണ്ട ജാലകം അഡ്മിഷന്‍ പോര്‍ട്ടലിലും (https://itiadmissions.kerala.gov.in) ലഭ്യമാണ്.

 

വെബ്‌സൈറ്റിലൂടെ അപേക്ഷ പൂരിപ്പിച്ച് ആ പോര്‍ട്ടലില്‍ തന്നെ ഓണ്‍ലൈന്‍ വഴി 100 രൂപ ഫീസടച്ച് കേരളത്തിലെ ഏത് ഐ.ടി.ഐകളിലേയ്ക്കും പ്രവേശനത്തിന് അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ യോഗ്യത എട്ടാം ക്ളാസ് പാസാണ്. ഫോണ്‍ : ഐ.ടി.ഐ ചെന്നീര്‍ക്കര (0468 2 258 710), ഐ.ടി.ഐ റാന്നി (0473 5 221 085) , ഐ.ടി.ഐ മെഴുവേലി ( 0468 2 259 952 ).

date