Skip to main content

ബേക്കറി നിര്‍മ്മാണം: സംരംഭകത്വ വര്‍ക്ക്ഷോപ്പ്

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റട്രപ്രണര്‍ഷിപ്പ് ഡെവലപ്മെന്റിന്റെ ഭാഗമായി അഞ്ച് ദിവസത്തെ ബേക്കറി ഉല്‍പ്പന്ന നിര്‍മാണത്തില്‍ റെസിഡന്‍ഷ്യല്‍ സംരംഭകത്വ വര്‍ക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ മൂന്നു വരെ എറണാകുളം കളമശ്ശേരിയിലുള്ള (കെഐഇഡി) ക്യാമ്പസില്‍ പരിശീലനം നല്‍കും. കോഴ്സ് ഫീ, സെര്‍റ്റിഫിക്കേഷന്‍, ഭക്ഷണം, താമസം, ജിഎസ്ടി ഉള്‍പ്പെടെ 1,800 രൂപയാണ് പരിശീലന ഫീസ്. താത്പര്യമുള്ളവര്‍ (കെഐഇഡി)ന്റെ വെബ്സൈറ്റ് www.kied.infoല്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0484 2 532 890, 2550 322, 9605 542 061

date