Post Category
റാന്നി ഐടിഐ പ്രവേശനം ആഗസ്റ്റ് 10 വരെ അപേക്ഷിക്കാം
റാന്നി ഗവ. ഐടിഐയില് 2022 ലെ ഓണ്ലൈന് ഐ.ടി.ഐ പ്രവേശനത്തിനുളള അപേക്ഷകള് ആഗസ്റ്റ് 10 വരെ https://itiadmissions.kerala.gov.in എന്ന ജാലകം അഡ്മിഷന് പോര്ട്ടല് വഴി നേരിട്ടും, https://det.kerala.gov.in എന്ന വെബ്സൈറ്റില് ഉളള ലിങ്ക് മുഖേനയും ഓണ്ലൈനായി സമര്പ്പിക്കാം. അപേക്ഷ ഫീസായ 100 രൂപ ഓണ്ലൈനായി ഒടുക്കണം.
എന്.സി.വിറ്റി ട്രേഡുകളായ ഇലക്ട്രോണിക്സ് മെക്കാനിക്ക് (2വര്ഷം), ഡ്രാഫ്റ്റ്സ്മാന് സിവില് ( രണ്ടുവര്ഷം) എന്നിവയിലേക്കാണ് റാന്നി ഐടിഐയില് പ്രവേശനം. കൂടതല് വിവരങ്ങള്ക്ക് https://det.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്ശിക്കുകയോ 04735 -296090, 9496515015 എന്നീ ഫോണ് നമ്പറുകളില് ബന്ധപ്പെടാം.
date
- Log in to post comments