Skip to main content

ചരിത്രോത്സവം ജില്ലാതല ശില്പശാല സംഘടിപ്പിച്ചു

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പാലക്കാട് ജില്ലാ ലൈബ്രറി കൗണ്‍സില്‍ താരേക്കാട് ഇ.പത്മനാഭന്‍ സ്മാരക മന്ദിരത്തില്‍  സംഘടിപ്പിച്ച ചരിത്രോത്സവം  ജില്ലാതല ശില്പശാല സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി.കെ.മധു ഉദ്ഘാടനം ചെയ്തു. ജില്ലയിലെ 750 കേന്ദ്രങ്ങളില്‍ ചരിത്ര സംവാദങ്ങള്‍, സെമിനാറുകള്‍, പ്രദര്‍ശനങ്ങള്‍, പ്രഭാഷണങ്ങള്‍ എന്നിവ സംഘടിപ്പിക്കുതിന് 75 റിസോഴ്‌സ് പേഴ്‌സമാര്‍ക്കുള്ള പരിശീലനമാണ് ശില്പശാലയില്‍ നടന്നത്. പദ്ധതി വിശദീകരണം സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം  വി.കെ.ജയപ്രകാശ് നിര്‍വ്വഹിച്ചു. ജില്ലാ പ്രസിഡന്റ് ടി.കെ. നാരായണദാസ് അധ്യക്ഷനായി. പ്രഥമ ടി.കെ.ഡി. സ്മാരക പുരസ്‌കാര ജേതാവ് എം.കാസിം മാസ്റ്റര്‍, നാഷണല്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക്‌സ് വെള്ളി മെഡല്‍ ജേതാവ് പി.സി. ഏലിയാമ്മ ടീച്ചര്‍  എന്നിവരെ പരിപാടിയില്‍ ആദരിച്ചു. ജില്ലാ സെക്രട്ടറി പി.എന്‍. മോഹനന്‍, പാലക്കാട് താലൂക്ക് സെക്രട്ടറി പി.ടി. കുഞ്ഞന്‍ എന്നിവര്‍ പങ്കെടുത്തു.

date