Skip to main content

മുരിങ്ങ പ്ലാന്റേഷന്‍ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

ആസാദീ കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുരിങ്ങ കൃഷി ഒരുക്കുന്നു. 50 സെന്റ് സ്ഥലത്തൊരുക്കുന്ന മുരിങ്ങ പ്ലാന്റേഷന്‍ പ്രവൃത്തിയുടെ ഉദ്ഘാടനം പെരുവണ്ണാമൂഴി കുടുംബാരോഗ്യ കേന്ദ്രപരിസരത്ത് തൈ നട്ടുകൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ നിര്‍വഹിച്ചു.

ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിപ്പി മനോജ് അധ്യക്ഷത വഹിച്ചു. ആരോഗ്യ,വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇ.എം. ശ്രീജിത്ത്, ബ്ലോക്ക് മെമ്പര്‍ ഗിരിജ ശശി, പഞ്ചായത്തംഗങ്ങള്‍, ബോബി അഗസ്റ്റിന്‍ കാപ്പുകാട്ടില്‍, തൊഴിലുറപ്പ് പദ്ധതി ജീവനക്കാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവര്‍ പങ്കെടുത്തു.

date