യോഗ ടീച്ചര് ട്രെയിനിംഗില് ഡിപ്ലോമ
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആര്.സി കമ്മ്യൂണിറ്റി കോളേജ് യോഗ അസോസിയേഷന് ഓഫ് കേരളയുടെ സഹകരണത്തോടെ നടത്തുന്ന ഡിപ്ലോമ ഇന് യോഗടീച്ചര് ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു അഥവാ തത്തുല്യ യോഗ്യതയാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. അപേക്ഷകര് 18 വയസ് പൂര്ത്തിയാക്കിയിരിക്കണം.
ഉയര്ന്ന പ്രായപരിധിയില്ല. എസ്.ആര്.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന സര്ട്ടിഫിക്കറ്റ് ഇന് യോഗവിജയകരമായി പൂര്ത്തിയാക്കിയവര്ക്ക് ഡിപ്ലോമ പ്രോഗ്രാമിന്റെ രണ്ടാം സെമസ്റ്ററില് അഡ്മിഷന് എടുത്താല് മതിയാകും. അപേക്ഷാ ഫോറവും പ്രോസ്പെക്ടസും തിരുവനന്തപുരത്ത് നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവര്ത്തിക്കുന്ന എസ്.ആര്.സി ഓഫീസില് നിന്നും ലഭിക്കും.
വിലാസം: ഡയറക്ടര്, സ്റ്റേറ്റ്റിസോഴ്സ്സെന്റര്, നന്ദാവനം, വികാസ്ഭവന് പി.ഒ, തിരുവനന്തപുരം-33. ഫോണ് : 04712325101, 8281 114 464 https://srccc.in/download എന്ന ലിങ്കില് നിന്നും അപേക്ഷാഫാറം ഡൗണ്ലോഡ് ചെയ്ത് അപേക്ഷിക്കാം. വിശദാംശങ്ങള് www.srccc.in എന്ന വെബ്സൈറ്റ് സന്ദര്ശിക്കാം. പൂരിപ്പിച്ച അപേക്ഷകള് ലഭിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 20. ജില്ലയിലെ പഠന കേന്ദ്രം: യോഗ അസോസിയേഷന്, പത്തനംതിട്ട: 9961 090 979.
- Log in to post comments