Skip to main content

ദൃശ്യ ശ്രവ്യ പരിപാടികള്‍ ഒരുക്കാന്‍ അപേക്ഷ ക്ഷണിച്ചു

പട്ടികവര്‍ഗക്കാരുടെ സാംസ്‌കാരിക വിദ്യാഭ്യാസ പുരോഗതിക്കായി പ്രതേ്യക ദൃശ്യ ശ്രവ്യ മാധ്യമ പരിപാടികള്‍ ആവിഷ്‌കരിക്കുന്നതിന് പ്രവൃത്തിപരിചയമുളള സ്ഥാപനങ്ങളില്‍ നിന്നും പട്ടികവര്‍ഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു.  ഗോത്രകലകള്‍ ഉള്‍പ്പെടുത്തിയുളള പരിപാടികളിലൂടെ പ്രോജക്ട് തയ്യാറാക്കണം.  ഒരോ സമുദായത്തിന്റെയും ഭാഷകള്‍ അടിസ്ഥാനമാക്കിയുളള ലഘു നാടകങ്ങള്‍, പാട്ടുകള്‍ ഉള്‍പ്പെടുത്തി കുടംബ സദസുകള്‍ക്ക് ആസ്വാദ്യമാകുന്ന തരത്തില്‍ പരിപാടികള്‍ തയ്യാറാക്കണം.  അപേക്ഷകള്‍ 24നകം പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടറേറ്റില്‍ ലഭിക്കണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഡയറക്ടര്‍, പട്ടികവര്‍ഗ വികസന വകുപ്പ്, വികാസ്ഭവന്‍, നാലാം നില, തിരുവനന്തപുരം എന്ന വിലാസത്തില്‍ ബന്ധപ്പെടണം.  ഫോണ്‍: 0471 230322.

പി.എന്‍.എക്‌സ്.4905/17

date