Post Category
റാങ്ക് ലിസ്റ്റ് റദ്ദായി
പത്തനംതിട്ട ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് രണ്ട് (ഫസ്റ്റ് എന്‍സിഎ-ധീവര) (കാറ്റഗറി നമ്പര്‍ - 451/2020) തസ്തികയ്ക്ക് 22200-48000 രൂപ ശമ്പള നിരക്കില്‍ 15.01.2022 തീയതിയില്‍ നിലവില്‍ വന്ന 29/2022/ഡിഒഎച്ച് നമ്പര്‍ റാങ്ക് ലിസ്റ്റില്‍ നിന്നും നിയമന ശിപാര്‍ശ നല്കിയ ഉദ്യോഗാര്‍ഥി 03.03.2022തീയതിയില്‍ ജോലിയില്‍ പ്രവേശിച്ചതിനാലും തസ്തികയുടെ മാതൃ റാങ്ക് പട്ടികയുടെ കാലാവധി അവസാനിച്ചതിനാലും ഈ റാങ്ക് പട്ടികയില്‍ നിന്നും ധീവര വിഭാഗത്തിലുളള എന്‍സിഎ ഒഴിവുകളൊന്നും തന്നെ നിയമനശിപാര്‍ശ നല്കാന് അവശേഷിക്കാത്തതിനാലും റാങ്ക് പട്ടിക 04.03.2022 തീയതി പൂര്‍വ്വാഹ്നം പ്രാബല്യത്തില്‍ റദ്ദായതായി കേരള പബ്ലിക് സര്‍വീസ് കമ്മീഷന് ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.
date
- Log in to post comments