Skip to main content

ഇൻസ്പയർ അവാർഡ്: വിദ്യാർഥികൾക്ക് അപേക്ഷിക്കാം

കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് നടപ്പിലാക്കുന്ന ഇൻസ്പയർ അവാർഡ്-മനാക് പദ്ധതിയിൽ വിദ്യാർഥികൾക്ക് ആശയങ്ങൾ സമർപ്പിക്കാം. 6 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന 10 മുതൽ 15 വയസ് വരെ പ്രായമുള്ള വിദ്യാർഥികൾക്ക് നൂതനവും സർഗ്ഗാത്മകവുമായ ആശയങ്ങൾ ഉൾക്കൊള്ളുന്ന അപേക്ഷകൾ സമർപ്പിക്കാം. ഇ-മാനെജ്‌മെന്റ് ഓഫ് ഇൻസ്‌പെയർ അവാർഡ് സ്‌കീം വെബ് പോർട്ടലിൽ പ്രഥമാധ്യാപകർ മുഖേനയാണ് ആശയങ്ങൾ സമർപ്പിക്കേണ്ടത്. വിദ്യാർഥികളിൽ സൃഷ്ടിപരമായ ചിന്താശക്തി വളർത്തുന്നതിനായി കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പാണ് പദ്ധതി നടപ്പിലാക്കുന്നത്.  വെബ്‌സൈറ്റ്: https://www.inspireawards-dst.gov.in.
പി.എൻ.എക്സ്. 3593/2022

date