Post Category
പത്തനംതിട്ടയിലെ പോലീസ് ഉദ്യോഗസ്ഥര്ക്കായി ഡിജിപിയുടെ അദാലത്ത് ഓഗസ്റ്റ് 29 ന്
പത്തനംതിട്ട ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥര്ക്കായി സംസ്ഥാന പോലീസ് മേധാവി അനില് കാന്ത് നടത്തുന്ന ഓണ്ലൈന് അദാലത്തിലേയ്ക്ക് ഓഗസ്റ്റ് 15 വരെ പരാതി നല്കാം. ഓഗസ്റ്റ് 29 നാണ് അദാലത്ത്.പരാതികള് spctalks.pol@kerala.gov.in വിലാസത്തില് ലഭിക്കണം. പരാതിയില് മൊബൈല് നമ്പര് ഉള്പ്പെടുത്തണം. ഹെല്പ്പ് ലൈന് നമ്പര്: 9497900243.
SPC Talks with Cops എന്ന് നാമകരണം ചെയ്തിരിക്കുന്ന പരിപാടിയില് സര്വ്വീസില് ഉള്ളതും വിരമിച്ചതുമായ പോലീസ് ഉദ്യോഗസ്ഥരുടെ സര് . സംബന്ധവും വ്യക്തിപരവുമായ പരാതികളാണ് പരിഗണിക്കുന്നത്. ഇവ നേരിട്ട് സംസ്ഥാന പോലീസ് മേധാവിയുടെ ശ്രദ്ധയില്പ്പെടുത്തി. പരിഹാരം കാണാം. പോലീസ് ഉദ്യോഗസ്ഥര്ക്ക് മേലധികാരി മുഖേന അല്ലാതെ നേരിട്ടുതന്നെ പരാതി നല്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. പോലീസ് ഉദ്യോഗസ്ഥരുടെ ജീവിതപങ്കാളിക്കും പരാതി നല്കാം.
date
- Log in to post comments