Skip to main content

ഡിപ്ലോമ ഇന്‍ സെക്രട്ടറിയല്‍ പ്രാക്ടീസ് കോഴ്‌സിലേക്ക് അപേക്ഷിക്കാം

 

മരുതറോഡ് ഗവ. കൊമേഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന രണ്ടു വര്‍ഷ ഡിപ്ലോമ ഇന്‍ സെക്രട്ടേറിയല്‍ പ്രാക്ടീസ് കോഴ്‌സിലേക്ക് അപേക്ഷിക്കാം. എസ്.എസ്.എല്‍.സി, തത്തുല്യ പരീക്ഷകളില്‍ ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നേടിയവര്‍ക്ക് പ്രായപരിധി കൂടാതെ അപേക്ഷിക്കാം. പൊതുവിഭാഗത്തിന് 100 രൂപയും പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തിന് 50 രൂപയുമാണ് അപേക്ഷാഫീസ്. അപേക്ഷകള്‍ ഓഗസ്റ്റ് 19 നകം www.polyadmissions.org/gci ല്‍ വണ്‍ടൈം രജിസ്‌ട്രേഷന്‍ മുഖേന ഫീസ് അടച്ച് ഓണ്‍ലൈനായി നല്‍കണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0491 2532371, 7306849908

date