Post Category
സ്കോളര്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
കേരള ലളിതകലാ അക്കാദമി കലാവിദ്യാര്ഥികള്ക്ക് നല്കുന്ന 2022-23ലെ സ്കോളര്ഷിപ്പുകള്ക്കുള്ള അപേക്ഷ ക്ഷണിച്ചു. എല്ലാ സര്ക്കാര് സ്ഥാപനങ്ങളിലും സര്ക്കാര് അംഗീകൃത സ്ഥാപനങ്ങളിലും യൂണിവേഴ്സിറ്റികളിലും ചിത്രകല/ശില്പകല/ഗ്രാഫിക്സ് എന്നീ വിഷയങ്ങളില് എം.എഫ്.എ/എം.വി.എ, ബി.എഫ്.എ/ബി.വി.എ കോഴ്സുകള്ക്ക് പഠിക്കുന്ന കേരളീയരായ വിദ്യാര്ഥികള്ക്കാണ് സ്കോളര്ഷിപ്പ് നല്കുന്നത്. വിശദ വിരങ്ങള് ംംം.ഹമഹശവേസമഹമ.ീൃഴ വെബ് സൈറ്റില് ലഭിക്കും. അപേക്ഷാ ഫോറവും കൂടുതല് വിവരങ്ങളും തപാലില് ആവശ്യമുള്ളവര് അഞ്ച് രൂപയുടെ പോസ്റ്റേജ് സ്റ്റാമ്പ് പതിച്ച സ്വന്തം മേല്വിലാസം എഴുതിയ കവര് സഹിതം സെക്രട്ടറി, കേരള ലളിതകലാ അക്കാദമി, തൃശൂര്-20'എന്ന വിലാസത്തില് അയക്കണം. പൂരിപ്പിച്ച അപേക്ഷ അക്കാദമിയില് സെപ്തംബര് അഞ്ചിനകം ലഭിക്കണം.
date
- Log in to post comments