Post Category
ഹര് ഘര്‍ തിരംഗ: ജില്ലയില്‍ പതാക വിതരണം ആരംഭിച്ചു
സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കുടുംബശ്രീ തയാറാക്കിയ ദേശീയ പതാകകളുടെ വിതരണം ജില്ലയില്‍ ആരംഭിച്ചു. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ എലിസബത്ത് ജി കൊച്ചില്‍നിന്ന് പതാക ഏറ്റുവാങ്ങി ഉദ്ഘാടനം നിര്‍വഹിച്ചു.
ദേശീയപതാകയോടുള്ള ആദരസൂചകമായി ഹര് ഘര്‍ തിരംഗ പ്രചാരണ പരിപാടിയുടെ ഭാഗമായാണ് കുടുംബശ്രീ പതാക നിര്‍മിച്ചു വിതരണം ചെയ്യുന്നത്.
ജില്ലാ കളക്ടറുടെ ചേംബറില്‍ നടന്ന പരിപാടിയില്‍ ഹര് ഘര്‍ തിരംഗ കാമ്പയിന് ജില്ലാ നോഡല്‍ ഓഫീസര്‍മാരായ ആര്. രാരാ രാജ്, രാഹുല്‍ എ രാജ്, അരുണ്‍ മേനോന്, കുടുംബശ്രീ ജില്ലാ മിഷന് അക്കൗണ്ടന്റ് കെ. ഷീന്‍, ട്രൈബല്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ടി.കെ. ഷാജഹാന്, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ അശ്വതി എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments