Skip to main content

ലാറ്ററല്‍ എന്‍ട്രി പ്രവേശനം

2022-23 അധ്യയന വര്‍ഷത്തേക്കുള്ള ഡിപ്ലോമ ലാറ്ററല്‍ എന്‍ട്രി പ്രവേശനറാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവരും പത്തനംതിട്ട ജില്ലയിലേക്ക് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുമായ വിദ്യാര്‍ഥികള്‍ ആഗസ്റ്റ് 17 ന് നോഡല്‍ പോളിടെക്നിക്ക് വെണ്ണിക്കുളം എം.വി.ജി.എം സര്‍ക്കാര്‍ പോളിടെക്നിക്ക് കോളേജില്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. രജിസ്ട്രേഷന്‍ സമയം: രാവിലെ ഒന്‍പത് മുതല്‍ 11 വരെ.

 

പ്ലസ്ടൂ /വി.എച്ച്.എസ്.ഇ/ ഐ.ടി.ഐ / കെ.ജി.സി.ഇ വിഭാഗത്തില്‍പ്പെട്ട  റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാവര്‍ക്കും പങ്കെടുക്കാം. ഒന്നില്‍ കൂടുതല്‍ ജില്ലകളില്‍ ഒരേസമയം പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ നിശ്ചിത മാത്യകയിലുള്ള പ്രോക്സിഫോം (അപേക്ഷകനും രക്ഷിതാവും ഒപ്പിട്ടത്) ഹാജരാക്കണം. അപേക്ഷകന്‍ ഹാജരാകുന്ന ജില്ലയില്‍ സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനല്‍ നിര്‍ബന്ധമായും കൊണ്ടു വരണം. മറ്റ് ജില്ലകളില്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ നല്‍കിയാല്‍ മതിയാകും.

 

പട്ടികജാതി /പട്ടികവര്‍ഗം /ഒ.ഇ.സി വിഭാഗത്തില്‍പെടാത്ത എല്ലാവരും സാധാരണഫീസിനു പുറമേ സ്പെഷ്യല്‍ഫീസ്- 10,000 രൂപ കൂടി അടക്കണം. കോഷന്‍ ഡിപ്പോസിറ്റ് 1000 രൂപയും ഫീസ്ആനുകൂല്യം ഇല്ലാത്തവര്‍ (ഏകദേശം 4000 രൂപയും) ക്രെഡിറ്റ് / ഡെബിറ്റ്കാര്‍ഡ് ഉപയോഗിച്ച് അടക്കണം.  പി.ടി.എ ഫണ്ട് ക്യാഷായി നല്‍കണം.

date