Post Category
കെവികെയിലെ വിപണന കേന്ദ്രങ്ങളുടെ സേവനം രണ്ടാം ശനിയാഴ്ചയും ലഭിക്കും
പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാനകേന്ദ്രത്തിലെ വിപണന കേന്ദ്രങ്ങളും, മുട്ടുമണ്ണില് പ്രവര്ത്തിക്കുന്ന കര്ഷക സഹായ കേന്ദ്രവും ഓഗസ്റ്റ് പതിമൂന്നാം തീയതി മുതല് എല്ലാ രണ്ടാം ശനിയാഴ്ചയും തുറന്നു പ്രവര്ത്തിക്കും. ഫലവൃക്ഷത്തൈകള്, പച്ചക്കറി തൈകള്, ജൈവീക രീതിയില് കൃഷി ചെയ്യാന് സഹായിക്കുന്ന കീട- കുമിള്നാശിനികള്, ജൈവവളങ്ങള്, സൂക്ഷ്മ മൂലക കൂട്ടുകള്, മൂന്നുമാസം പ്രായമായ ഗ്രാമശ്രീ കോഴി കുഞ്ഞുങ്ങള് എന്നിവയും മൂല്യ വര്ദ്ധിത ഉല്പ്പന്നങ്ങളും കെ വി കെ യില് ലഭ്യമാണ്. കൂടുതല് വിവരങ്ങള്ക്ക് സീനിയര് സയന്റിസ്റ്റ് ആന്ഡ് ഹെഡ് ഐ.സി.എ.ആര് കൃഷി വിജ്ഞാന കേന്ദ്രം, കാര്ഡ്,പത്തനംതിട്ട എന്ന മേല്വിലാസത്തിലോ 0469-2661821( എക്സ്റ്റന്ഷന് 214), 8078572094 എന്ന ഫോണ് നമ്പറിലോ ബന്ധപ്പെടുക.
date
- Log in to post comments