Skip to main content

ഹര്‍ ഘര്‍ തിരംഗ: ഓഗസ്റ്റ് 13 മുതല്‍ 15 വരെ ദേശീയ പതാക ഉയര്‍ത്താം

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും ദേശീയ പതാക(ഹര്‍ ഘര്‍ തിരംഗ) ഓഗസ്റ്റ് 13 മുതല്‍ 15 വരെ ഉയര്‍ത്തുന്നതിന്റെ ഭാഗമായുള്ള തയാറെടുപ്പുകള്‍ ജില്ലയില്‍ അന്തിമഘട്ടത്തില്‍. ജില്ലയില്‍ ആകെ 150040 ദേശീയ പതാകകളാണ് കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ തയാറാക്കുന്നത്.

 

ജില്ലയില്‍ സ്‌കൂളുകളില്‍ നിന്നും 62361 ഉം തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും 87679 ഉം ദേശീയ പതാകകള്‍ക്കുള്ള ഓര്‍ഡര്‍ ആണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. ഹര്‍ ഘര്‍ തിരംഗയില്‍ എല്ലാവരും പങ്കാളികളാകണമെന്നും പതാക ഉയര്‍ത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍ പാലിച്ച് എല്ലാ സ്ഥാപനങ്ങളിലും വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കടകളിലും പതാക ഉയര്‍ത്തണമെന്നും ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു.

date