Skip to main content

സംയോജിത പ്ലാസ്റ്റിക് പാഴ്വസ്തു സംസ്‌കരണ കേന്ദ്രം നിര്‍മാണ ഉദ്ഘാടനം ഓഗസ്റ്റ് 12ന്‌

പത്തനംതിട്ട ജില്ലാ പഞ്ചായത്തും ക്ലീന്‍ കേരള കമ്പനിയും ചേര്‍ന്ന് ആറു കോടി രൂപ ചെലവില്‍ കുന്നന്താനം കിന്‍ഫ്ര പാര്‍ക്കില്‍ നിര്‍മിക്കുന്ന സംയോജിത പ്ലാസ്റ്റിക് പാഴ്വസ്തു സംസ്‌കരണ കേന്ദ്രത്തിന്റെ നിര്‍മാണവും സമ്പൂര്‍ണ ശുചിത്വ പദ്ധതി പ്രവര്‍ത്തനവും ഓഗസ്റ്റ് 12ന്‌ വൈകുന്നേരം നാലിന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും.

 

കുന്നന്താനം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ അഡ്വ. മാത്യു ടി തോമസ് എംഎല്‍എ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, ക്ലീന്‍ കേരള കമ്പനി എംഡി ജി.കെ. സുരേഷ് കുമാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കന്മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

 

ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേര്‍ന്ന് നിര്‍മല ഗ്രാമം, നിര്‍മല നഗരം, നിര്‍മല ജില്ല എന്ന പേരില്‍ നടപ്പാക്കുന്ന സമ്പൂര്‍ണ ശുചിത്വ പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ സ്ഥാപനം നിര്‍മിക്കുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് പാഴ്‌വസ്തുക്കള്‍ ഇവിടെ എത്തിച്ച് സംസ്‌കരിക്കുകയും വൈവിധ്യവല്‍ക്കരിക്കുകയും ചെയ്യും.

date