Skip to main content

ഉന്നത വിജയികളെ അനുമോദിച്ചു

ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.  2021-22 വർഷത്തെ എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയികൾക്കും എൻ.എംഎം.എസ് സ്കോളർഷിപ്പ് നേടിയവർക്കുമുള്ള അനുമോദന ചടങ്ങ് ടി.പി.രാമകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.  ഗ്രാമപഞ്ചായത്തിലെ മികച്ച വിജയം നേടിയ 120 വിദ്യാർത്ഥികളെയാണ് ഗ്രാമപഞ്ചായത്ത് ഭരണസമിതി ആദരിച്ചത്. 

 

പഞ്ചായത്ത് പ്രസിഡൻ്റ് കെ.സുനിൽ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ ഇ.എം.ശ്രീജിത്ത്, സി.കെ.ശശി, പഞ്ചായത്തംഗം കെ.എ ജോസ് കുട്ടി തുടങ്ങിയവർ സംസാരിച്ചു.

 

 

date